ബി.ജെ.പി ഭാരവാഹി പട്ടികയായി: എ.എന്‍.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും ഉള്‍പ്പെടെ 10 വൈസ് പ്രസിഡന്റുമാര്‍
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയുടെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ.എന്‍ രാധാകൃഷ്ണനേയും ശോഭ സുരേന്ദ്രനേയും ഉള്‍പ്പെടുത്തിയാണ് പട്ടിക. എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. ജനറല്‍ സെക്രട്ടറിമാരായിരുന്ന എ.എന്‍.രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും വൈസ് പ്രസിഡന്റുമാരാകും.എ.പി.അബ്ദുള്ളക്കുട്ടിയും വൈസ്.പ്രസിഡന്റായി തുടരും.
10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്.കെ.എസ്.രാധാകൃഷ്ണന്, സദാനന്ദന് മാസ്റ്റര്‍, ജെ.പ്രമീളാദേവി, ജി.രാമന് നായര്‍, എം.എസ്.സമ്പൂര്‍ണ്ണ, വി.ടി.രമ, വി.വി.രാജന് എന്നിവരാണ് മറ്റു വൈസ്.പ്രസിഡന്റുമാര്‍. ജോര്‍ജ് കുര്യന്, സി.കൃഷ്ണകുമാര്‍, സുധീര്‍ എന്നിവരാണ് എം.ടി.രമേശിനെ കൂടാതെയുള്ള ജനറല്‍ സെക്രട്ടറിമാര്‍.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എത്തിയതിനെ തുടര്‍ന്നുണ്ടായ വലിയ എതിര്‍പ്പുകള്‍ പാര്‍ട്ടിക്കകത്ത് നടക്കുന്നതിനിടെയാണ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."