HOME
DETAILS
MAL
നീലഗിരിയില്‍ ഒരു വര്‍ഷത്തിനിടെ 300 വാഹനാപകടം
backup
March 06 2017 | 23:03 PM
ഗൂഡല്ലൂര്‍: നീലഗിരിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായത് 300 വാഹനാപകടങ്ങള്‍. ഊട്ടി എ.ടി.സി മൈതാനിയില്‍ റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി. ശങ്കര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം.
ജില്ലയില്‍ പ്രതിവര്‍ഷം ശരാശരി 30 പേര് അപകടങ്ങളില്‍ മരിക്കുന്നുണ്ട്. മദ്യപിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നത് വര്‍ധിച്ചുവരികയാണ്. അമിതവേഗതയും അപകടങ്ങള്‍ക്ക് കാരണമാണ്. ഡ്രൈവിങിനിടെയുളള സെല്‍ഫോണ്‍ ഉപയോഗവും വ്യാപകമാണെന്നും കലക്ടര്‍ പറഞ്ഞു. നീലഗിരി ജില്ലാ പൊലിസ് മേധാവി മുരളി റംബ ഉദ്ഘാടനം ചെയ്തു. ആര്.ടി.ഒ കാര്ത്തികേയന് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."