HOME
DETAILS
MAL
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം പൊതുസ്വത്ത്; നിലപാട് തിരുത്തി രാജകുടുംബം
backup
January 29 2019 | 09:01 AM
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍നിലപാട് തിരുത്തി തിരുവിതാംകൂര്‍ രാജകുടുംബം. ക്ഷേത്രം പൊതുസ്വത്താണെന്ന് രാജകുടുംബം സുപ്രിംകോടതിയില്‍ വ്യക്തമാക്കി.
ക്ഷേത്രസ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. എന്നാല്‍ ക്ഷേത്രഭരണം രാജകുടുംബത്തിന്റെ അവകാശമാമെന്നും അവര്‍ വ്യക്തമാക്കി.
പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ സുപ്രിംകോടതി വാദം നാളെയും തുടരും. ജസ്റ്റിസുമാരായ യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജികളാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."