HOME
DETAILS
MAL
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ കവര്‍ച്ച
backup
March 06 2020 | 05:03 AM
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ വന്‍ മോഷണം. സെക്യൂരിറ്റി ജീവനക്കാരനെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.30 നായിരുന്നു മോഷണം.
ആനക്കൊട്ടിലിനു സമീപത്തെയും അയ്യപ്പനടയിലേയും ഗോപുരനടയിലേയും ഉള്‍പ്പെടെ നാല് കാണിക്കവഞ്ചികളാണ് തകര്‍ത്തത്.
കവര്‍ച്ചയ്‌ക്കെത്തിയ ആളുകളുടെ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് അധികൃതരാണ് മോഷണം നടന്നതായി അറിഞ്ഞത്. വെസ്റ്റ് പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."