പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: പ്രതികളുടെ ഭാര്യമാരെയും പ്രതിചേര്‍ത്തു
പിടിയിലായ പ്രതികള്‍ റിമാന്‍ഡില്‍
കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതികളുടെ എണ്ണം ഏഴായി. കേസിലെ മൂന്നാം പ്രതി സി.പി.എം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന എം.എം അന്‍വറിന്റെ ഭാര്യ കൗലത്തിനെ നാലാം പ്രതിയായും ഇന്നലെ തൃക്കാക്കര പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയ രണ്ടാം പ്രതി ബി.മഹേഷിന്റെ ഭാര്യ നീതുവിനെ അഞ്ചാം പ്രതിയായുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് പ്രതിയായ കൗലത്ത്. അതേസമയം കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു രണ്ടാം പ്രതി മഹേഷ്, ആറാം പ്രതി നിധിന്, ഏഴാം പ്രതി ഷിന്റു എന്നിവരെ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. കുടുതല്‍ അക്കൗണ്ടുകളിലേക്ക് പണം അയച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് തട്ടിപ്പ് നടത്തുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മഹേഷ് കസ്റ്റഡിയിലായതോടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലിസ്. അതേസമയം തട്ടിപ്പ് നടത്തിയില്ലെന്നും തന്നെയും ഭാര്യയേയും മഹേഷ് ചതിച്ചതാണെന്നും നിധിന് മാധ്യമങ്ങളോട് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."