HOME
DETAILS
MAL
സഊദിയില്‍ 98 വിദേശ വനിതകള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നു
backup
January 29 2019 | 10:01 AM
#നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ 98 വിദേശ വനിതകള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സഊദിയില്‍ വിദേശ വനിതകള്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന കാര്യം ആദ്യമായാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വെളിപ്പെടുത്തുന്നത്.നേരത്തെ സ്ത്രീകള്‍ക്ക് െ്രെഡവിങ് ലൈസെന്‍സ് അനുമതി രാജ്യത്തുണ്ട് നിരവധി സ്വദേശി വിദേശി വനിതകള്‍ സ്വയം െ്രെഡവ് ചെയ്ത് ജോലിക്ക് വരുന്ന കാഴ്ചകള്‍ കാണാമായിരുന്നു .ഹൗസ് െ്രെഡവര്‍ വിസയില്‍ 98 വനിതകള്‍ ജോലിചെയ്യുന്നുണ്ട്.
നിലവില്‍ 13,40,000 ഓളം വിദേശികളാണ് ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്. രാജ്യത്ത് ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളില്‍ 56.6 ശതമാനം ഹൗസ് െ്രെഡവര്‍മാരാണ്. 33,426 വിദേശികള്‍ വീടുകളിലും കെട്ടിടങ്ങളിലും ഇസ്തിറാഹകളിലും വാച്ച്മാന്മാരായി (ഹാരിസ്) ജോലി ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തില്‍ 15 പേര്‍ വനിതകളാണ്. വാച്ച്മാന്‍ തൊഴില്‍ മേഖലയിലും ആദ്യമായാണ് വിദേശ വനിതകളുടെ സാന്നിധ്യം പ്രത്യക്ഷപ്പെടുന്നത്. ഹൗസ് മാനേജര്‍മാരായി 2,405 പേര്‍ ജോലി ചെയ്യുന്നു. ഇക്കൂട്ടത്തില്‍ 1,569 പേര്‍ പുരുഷന്മാരും 975 പേര്‍ വനിതകളുമാണ്.
മൂന്നു മാസത്തെ വേതനം വിതരണം ചെയ്യുന്നതിന് തൊഴിലുടമകള്‍ കാലതാമസം വരുത്തിയതായി സ്ഥിരീകരിക്കുന്ന പക്ഷം ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മറ്റു തൊഴിലുടമകളുടെ പേരിലേക്ക് മാറ്റുമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളി കൈമാറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ ചെയ്യുന്ന ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഇടപാടുകള്‍ നടത്തരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം പരസ്യങ്ങള്‍ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ നിയമ വിരുദ്ധമായി ഗാര്‍ഹിക തൊഴിലാളി കൈമാറ്റ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച റിപ്പോര്‍ട്ടുകള്‍ സുരക്ഷാ വകുപ്പുകള്‍ക്കും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴിലെ ജുഡീഷ്യല്‍ കമ്മിറ്റിക്കും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം കൈമാറുന്നുണ്ട്.
2018 ജൂണ്‍ 24 ന് ആണ് സഊദിയില്‍ വനിതകള്‍ക്കുള്ള െ്രെഡവിംഗ് അനുമതി പ്രാബല്യത്തില്‍വന്നത്. അമ്ബതിനായിരത്തിലേറെ വനിതകള്‍ക്ക് ഇതിനകം െ്രെഡവിങ് ലൈസന്‍സുകള്‍ അനുവദിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."