ഉദയഫുട്‌ബോള്‍: സോക്കര്‍സിറ്റി തേറ്റമല ജേതാക്കള്‍ കാരുണ്യത്തിന്റെ കരസ്പര്‍ശം കൈമാറി
മാനന്തവാടി: കൊയിലേരി ഉദയ വായനശാലയുടെ ആഭിമുഖ്യത്തില്‍ വള്ളിയൂര്‍ക്കാവില്‍ നടന്നുവന്ന ഉദയ ഫുട്‌ബോള്‍ മേള വന്‍ ജനപങ്കാളിത്തത്തോടെ സമാപിച്ചു. മത്സരത്തിന്റെ ഇടവേളയില്‍ മാനന്തവാടി ജില്ലാ ആശുപത്രി എച്ച്.എം.സിക്ക് നല്‍കുന്ന മൂന്നു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അസ്മത്ത് ഏറ്റുവാങ്ങി.
കൂടുതല്‍ ഡയാലിസിസ് രോഗികള്‍ക്ക് ഇനിമുതല്‍ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ആരംഭിക്കുന്ന പദ്ധതിക്കായാണ് ഉദയ ഫുട്‌ബോളിലൂടെ സമാഹരിച്ച തുക കൈമാറിയത്. അനാഥലയങ്ങള്‍ക്കും, രോഗികള്‍ക്കുമുളള അരിയും, വീല്‍ചെയറും, ശ്രവണസഹായ ഉപകരണങ്ങളും, കറവപശുവും, കിടാരിയും എല്ലാം ജീവകാരുണ്യത്തിന്റെ ഭാഗമായി ഉദയ ഫുട്‌ബോളിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറിയതും ഏറെ ശ്രദ്ധേയമായി. റിഷി ഗ്രൂപ്പ് മൈസൂര്‍ ചെയര്‍മാന്‍ ജോസഫ് ഫ്രാന്‍സിസ് മുഖ്യാതിഥിയായിരുന്നു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനാവലിയായിരുന്ന ഉദയ ഫുട്‌ബോളിന് സാക്ഷ്യം വഹിക്കാനെത്തിയത്. ഏറ്റെടുത്ത എല്ലാപദ്ധതിയും ഫൈനല്‍ ദിവസംതന്നെ നല്‍കി ഒരിക്കല്‍കൂടി ഉദയ ഫുട്‌ബോള്‍ മാതൃകയായെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് പറഞ്ഞു. സമാപന സമ്മേളനത്തില്‍ ജോസഫ് ഫ്രാന്‍സിസ്, ജോളി ജോസഫ്, പി.കെ അസ്മത്ത് എന്നിവര്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ കൈമാറി. ഇബ്രാഹിം കൈപ്പാണി, കമ്മന മോഹനന്‍, ഷാജി തോമസ്, ബാബു ഫിലിപ്പ്, കുഞ്ഞാപ്പ വിന്‍സ്‌പോട്ട്, ബഷീര്‍ ഗള്‍ഫ്‌കോര്‍ണര്‍, പി.കെ രാജന്‍, അലക്‌സ് കല്‍പ്പകവാടി, പ്രദീപ് അബ്രഹാം, ലാജി പി ജോണ്‍, റഷീദ് പിലാക്കാവ്, അഭിലാഷ് തോമസ്, പി ഷംസുദ്ദീന്‍, കെ.ജി സുനില്‍, എ.എന്‍ നിഷാന്ത്, മുജീബ് കൊടിയോടന്‍, മുരളി ജീമുത, ശരത് പി ശശിധരന്‍ നേതൃത്വം നല്‍കി. വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എഫ്.സി ചൂട്ടാസിനെ പരാജയപ്പെടുത്തി സോക്കര്‍സിറ്റി തേറ്റമല ജേതാക്കളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."