HOME
DETAILS
MAL
തീരാത്ത ദുരിതം; എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ അമ്മമാരുടെ പട്ടിണി സമരം ഇന്ന്
backup
January 30 2019 | 04:01 AM
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ ഇന്നു മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല പട്ടിണിസമരം ആരംഭിക്കും. സമരം കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ദയാബായി, എസ്.പി ഉദയകുമാര്‍, വി.എം സുധീരന്, വിളയോടി വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
എന്‍ഡോസള്‍ഫാന്‍ ഇരകളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ബാധ്യത നിറവേറ്റുക, സുപ്രിം കോടതി വിധി നടപ്പാക്കുക, സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പട്ടിണി സമരം നടത്തുന്നത്.
സാമൂഹ്യ, മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി അമ്മമാരുടെ പട്ടിണി സമരത്തോടൊപ്പം 31ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."