ലോറി ഓണേഴ്സ് തീരുമാനം ജനാധിപത്യ വിരുദ്ധമെന്ന്
കൊല്ലം: ജില്ലാ ലോറി ഓണേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ ഒരു ലോഡ് പെന്‍സില്‍ സ്ലാട്ട് അയക്കുന്നതിന് അയ്യായിരം രൂപ അധികം വേണമെന്നുള്ള ആവശ്യം വ്യവസായികളെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ കമ്മിറ്റി, സംസ്ഥാന പെന്‍സില്‍ സ്ലാട്ട് മാനുഫാക്ച്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ ആവശ്യം നടപ്പാക്കാത്ത കാരണത്താല്‍ ജില്ലയില്‍ നിന്നും ലോറിയില്‍ കയറ്റിയയച്ച ലോഡുകള്‍ ലോറി ഓണേഴ്സ് അസോസിയേഷന് നേതൃത്വത്തില്‍ തടഞ്ഞിടുകയും ജീവനക്കാരെ മര്‍ദിക്കുകയും ബില്ലുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യവസായങ്ങളെ നശിപ്പിക്കുന്ന ഇത്തരം പ്രവണതകള്‍ ഒഴിവാക്കണമെന്ന് നേതാക്കളായ എ. നിസാറുദ്ദീന്‍, ലെന് ഫിലിപ്പ്, എം. ജവഹര്‍, എസ്. അശോകന്, എസ്. ഇഖ്ബാല്‍, എ. ഷാജി എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."