ഹൈക്കോടതി വിധി അനുകൂലമായിട്ടും കരമൊടുക്കുന്നില്ലെന്ന് പരാതി
അഞ്ചല്‍: ഹൈക്കോടതി വിധിയെ തുടര്‍ന്ന് പൈതൃകമായി ലഭിച്ച വസ്തുവിന് റവന്യൂ അധികൃതര്‍ പുതിയ കരമൊടുക്കി നല്‍കുന്നില്ലെന്ന് വയോധികയുടെ പരാതി. ഏരൂര്‍ വില്ലേജില്‍ ഏരൂര്‍ നടുക്കുന്നുംപുറത്ത് വീട്ടില്‍ ശാന്ത(70)യാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്.
പിതാവിന്റെ മരണശേഷം ലഭിച്ച പതിനൊന്നര സെന്റ് ഭൂമിയുടെ കൈവശാവകാശത്തിനും കരമൊടുക്കുന്നതിനുമായി പുനലൂര്‍ താലൂക്ക് ഓഫിസിലും ഏരൂര്‍ വില്ലേജ് ഓഫിസിലും ഇവര്‍ നിരന്തരം കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. നാലുവര്‍ഷത്തോളമായി ഇതിനുവേണ്ടി നിയമപോരാട്ടം നടത്തിയ വയോധികയ്ക്ക് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിലഭിച്ചത്.
പ്രായാധിക്യത്താല്‍ അവശയായ ഇവര്‍ക്ക് ബന്ധുക്കളുടെ സഹായവും ലഭിച്ചിട്ടില്ല.
വസ്തുവിന്റെ കരമൊടുക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിക്കാരി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."