HOME
DETAILS
MAL
കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന്
backup
March 07 2017 | 18:03 PM
കൊല്ലം: ഭക്ഷ്യഭദ്രതാനിയമം അട്ടിമറിക്കാനായി ഒരുവിഭാഗം വ്യാപാരികള്‍ ഇന്നുമുതല്‍ നടത്തുന്ന കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഓള് കേരളാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോഹനന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോര്‍ ഡെലിവറി അട്ടിമറിക്കാനും ഭക്ഷ്യഭദ്രതാനിയമത്തിനു തുരങ്കം വയ്ക്കാനും ശ്രമിക്കുന്ന ഒരു വിഭാഗം സംഘടനാ നേതാക്കള്‍, അവര്‍ ബിനാമിയായി നടത്തുന്ന മൊത്തവ്യാപാരശാലകള് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.
മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തണമെന്നും മണ്ണെണ്ണ വിതരണം നിര്‍ത്തലാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."