HOME
DETAILS

ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ പ്രാദേശിക വികസനപദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകുന്നില്ല

  
backup
March 07 2017 | 18:03 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%85%e0%b4%a8


കൊല്ലം: ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയും മെല്ലെപ്പോക്കുനയവും നിമിത്തം എം.പിയുടെ പ്രാദേശിക വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍. ഫണ്ടിന്  കാലതാമസമില്ലാതെ നടപ്പാക്കാന്‍ കഴിയുന്ന വികസന പ്രവര്‍ത്തനമാണ് എം.പിയുടെ പ്രദേശിക വികസനം. 2016 മെയ്മാസത്തില്‍ നല്‍കിയ പ്രവര്‍ത്തികള്‍ക്കുപോലും ഭരണാനുമതി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജില്ലാ ഭരണം ഇത്രയേറെ കാര്യക്ഷമമല്ലാത്ത ഒരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല. ജനപ്രതിനിധികള്‍ നല്‍കുന്ന പരാതികളിലും കത്തുകളിലും പോലും നടപടിയില്ല.
 എം.പി ഫണ്ട് ചെലവിടുന്നതിന് നടപടി സ്വീകരിക്കണമെന്നുള്ള ആവര്‍ത്തിച്ചുള്ള കത്തുകളിലും നടപടിയില്ല. ഉദ്യോഗസ്ഥര്‍ സംഘടനാ ശക്തി ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്ന അനാരോഗ്യകരമായ അവസ്ഥയാണ് ജില്ലാ പ്ലാനിങ് ഓഫിസില്‍ നടക്കുന്നത്. എം.പി, എം.എല്‍.എ ഫണ്ട് വിനിയോഗ പ്രവൃത്തികള്‍ക്ക് വ്യക്തമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും നിലനില്‍ക്കുമ്പോഴും അവ പാലിക്കുന്നതിനോ നടപ്പാക്കുന്നതിനോ തയാറാകുന്നില്ല. 4 കോടി 90 ലക്ഷം രൂപയുടെ ഭരണാനുമതി കൊടുക്കേണ്ട സാമ്പത്തിക വര്‍ഷത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് ശുപാര്‍ശകള്‍ നല്‍കിയിട്ടും സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും ഭരണാനുമതി പോലും കൊടുത്തു തീര്‍ക്കാന്‍ കഴിയാത്തത് അതീവ ഗുരുതരമാണെന്ന് എം.പി പറഞ്ഞു.
പിന്തുടരുന്ന വ്യക്തമായ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥരുടെ മുമ്പില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. ഉദ്യോഗസ്ഥ തലത്തിലുള്ള ചേരിപ്പോര് ജില്ലാ ഭരണത്തിലും വ്യക്തമാണ്.
എം.പി ഫണ്ടിന് നല്‍കിയ ശുപാര്‍ശകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്താണെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിവരങ്ങള്‍ എം.പി യ്ക്ക് നല്‍കാന്‍ തയാറാകാത്ത ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
 എം.പി മാരുടെ പ്രദേശിക വികസന ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച വിവരം എം.പിയ്ക്ക് അറിയണമെങ്കില്‍ വിവരാവകാശ നിയമത്തെ ആശ്രയിക്കേണ്ട നിലയില്‍ ഉദ്യോഗസ്ഥര്‍ ശക്തി പ്രാപിച്ചിരിക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്.
വികസന പ്രവര്‍ത്തനങ്ങളില്‍പ്പോലും സങ്കുചിത രാഷ്ട്രീയം കുത്തിനിറച്ച് പ്രതിരോധം സൃഷ്ടിക്കുന്നതിനുള്ള പരോക്ഷമായ പിന്തുണയുടെ അടിസ്ഥാനത്തിലാണ് അതീവ ഗൗരവമായ സ്ഥിതിവിശേഷം സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പണി പൂര്‍ത്തിയായ പ്രവര്‍ത്തികളുടെ ഗുണഭോക്ത സമിതികള്‍ക്ക് പണം നല്‍കുന്നില്ല.
കലക്ടറേറ്റില്‍ നിന്നും നല്‍കിയ ഉത്തരവുകള്‍ പൂര്‍ണമായി പാലിച്ച് പൂര്‍ത്തിയാക്കിയ പണികളുടെ ബില്ലുകളാണ് വിവിധ കാരണങ്ങള്‍ പറഞ്ഞ് തടഞ്ഞു വയ്ക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉത്തരവുകള്‍ പൂര്‍ണമായി പാലിച്ച് നടപ്പാക്കുന്ന ബില്ലുകളില്‍ കാലതാമസമുണ്ടാക്കി പണി ചെയ്യാന്‍ നിരന്തരം കലക്ടറേറ്റില്‍ കയറിയിറങ്ങാന്‍ സാഹചര്യമുണ്ടാക്കുന്നത് ആരോഗ്യകരമല്ലെന്നു അദ്ദേഹം പറഞ്ഞു.
ഭരണാനുമതി നല്‍കുന്നതില്‍ കാലതാമസം, ഭരണാനുമതി നല്‍കിയവ നടപ്പാക്കുന്നതില്‍ ഉപേക്ഷ, ചെയ്ത പണികള്‍ക്ക് ബില്‍ നല്‍കുന്നതില്‍ വിമുഖത ഇങ്ങനെ ഓരോ ഘട്ടത്തിലും ഉണ്ടാക്കുന്ന കാലതമാസം മനഃപൂര്‍വം വരുത്തുന്നതാണ്.
ഗൗരവമായ ഈ വിഷയം മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, പ്ലാനിങ് സെക്രട്ടറി എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എം.പി എന്ന നിലയില്‍  ഫണ്ട് വിനിയോഗിക്കുന്നതിലും വിനിയോഗ നടപടികളുടെ വിവരം അറിയുന്നതിനു അവകാശമുണ്ട്.
ജില്ലാ ഭരണകൂടത്തിന്റെ നടപടികള്‍ എം.പിയുടെ അവകാശത്തിന്മേലുള്ള ലംഘനമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ നിരന്തരമായി ലംഘിക്കുകയും എം.പിയുടെ അവകാശം നിഷേധിക്കുകയും ചെയ്ത കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേ  പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി കമ്മിറ്റിക്കും കേന്ദ്ര ഡയറക്ടര്‍ ജനറലിനും പരാതി നല്‍കിയിട്ടുണ്ടെന്ന് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago


No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago