കുറ്റിപ്പാല അയ്യപ്പന്‍കാവില്‍ വാഹനാപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുക്കം: മുക്കം- കുറ്റിപ്പാല- മാമ്പറ്റ റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അയ്യപ്പന്‍കാവിന് സമീപമാണ് ഐ 10 കാര്‍ നിയന്ത്രണംവിട്ട് ഏഴടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. കെട്ടാങ്ങല്‍ സ്വദേശിയായ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ പകല്‍ 11 മണിയോടെയാണ് അപകടം നടന്നത്. മാമ്പറ്റ ഭാഗത്തുനിന്നു മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ എതിരെ വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. റോഡിന്റെ ഒരു ഭാഗത്ത് കേബിള്‍ സ്ഥാപിക്കാന്‍ കുഴിയെടുക്കുന്നതിനാല്‍ വീതി വളരെ കുറവാണിവിടെ. കുഴിയിലെ മണ്ണ് കോരിയിടുന്നതും റോഡിന്റെ ഭാഗത്തേക്കാണ്. ഇതാണ് അപടകത്തിന് കാരണമായത്. റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും അപകട ഭീഷണിയാവുന്നുണ്ട്. ഇറക്കവും വളവും ഉള്ള സ്ഥലമായതിനാല്‍ ഡ്രൈവര്‍ക്ക് റോഡരികിലെ പ്രവൃത്തി കാണാന്‍ വളരെ പ്രയാസമാണ്. യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെ റോഡില്‍ പ്രവൃത്തി നടത്തിയത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."