HOME
DETAILS
MAL
ഫറോക്ക് സ്വദേശിയായ യുവാവ് ദമാമിൽ മരിച്ചു
backup
March 07 2020 | 10:03 AM
ദമാം: മലയാളി യുവാവിനെ ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഫറോക്ക് കരുവൻതിരുത്തി മഠത്തിൽപ്പാടം സ്വദേശി കടന്നലിൽ മുഹമ്മദ് വാജിദാ(23)ണ് മരിച്ചത്. ദമാമിലെ പ്രമുഖ ഹൈപ്പർമർക്കറ്റിലെ ജീവനക്കാരനായ വാജിദ് ഉച്ച സമയത്ത് ജോലി കഴിഞ്ഞ് വിശ്രമത്തിനായി റൂമിൽ പോയതായിരുന്നു. കുളിമുറിയിൽ നിന്നും നിരന്തരമായി മൊബൈൽ ബെല്ലടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്. എട്ട് മാസങ്ങൾക്ക് മുമ്പാണ് വാജിദ് ഇവിടെയെത്തുന്നത്. പിതാവ് അബ്ദുൽ ലത്തീഫ് ദമാമിൽ ജോലി ചെയ്യുന്നുണ്ട്. റംലയാണ് മാതാവ്. മൃതദേഹം ദമാം മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ നടത്തി വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."