HOME
DETAILS

കതിരൂര്‍ മനോജ് വധം; കേസ് സി.ബി.ഐ കോടതിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്

  
backup
March 07 2017 | 18:03 PM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്കു മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. വിചാരണ തലശ്ശേരി കോടതിയില്‍ തന്നെ തുടരണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളിയാണ് ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ നടപടി.
കേസില്‍ 25-ാം പ്രതിയായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്തമാസം പത്തിന് എറണാകുളം സി.ബി.ഐ കോടതി മുന്‍പാകെ ഹാജരാകണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. വിചാരണ തലശ്ശേരിയില്‍നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. കോടതി മാറ്റി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ വിചാരണ കേരളത്തിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസ് നേതാവ് പി. ശശിധരന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു.
ഇന്നലെ ഹരജി പരിഗണിക്കുന്നതിനിടെ ക്രിമിനല്‍ നടപടി ചട്ടപ്രകാരം വിചാരണ നടക്കേണ്ടത് തലശ്ശേരി സെഷന്‍സ് കോടതിയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളില്‍ മാത്രമാണ് സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ വേണ്ടതെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.യു സിങ് വാദിച്ചു.
യു.എ.പി.എ, എന്‍.ഐ.എ നിയമങ്ങള്‍പ്രകാരം വിചാരണ നടക്കേണ്ടത് തലശ്ശേരിയിലാണെന്ന് കേസിലെ പ്രതിയായ സി. പ്രകാശനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയും ചൂണ്ടിക്കാട്ടി. എന്നാല്‍, സി.ബി.ഐ അന്വേഷിച്ച കേസുകളില്‍ വിചാരണ പ്രത്യേക കോടതിയിലാണു നടക്കേണ്ടതെന്നു പറഞ്ഞ സുപ്രിംകോടതി, തുടര്‍വിചാരണ സി.ബി.ഐ കോടതിയായ എറണാകുളം അഡിഷനല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. രാഷ്ട്രീയഗൂഢാലോചനയെ തുടര്‍ന്നാണ് മനോജ് കൊല്ലപ്പെട്ടതെന്നും ജയരാജനാണു കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നും സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ലോക്കല്‍ പൊലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒക്ടോബര്‍ 28നാണ് സി.ബി.ഐ ഏറ്റെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago