ആറ് പഞ്ചായത്തുകളില്‍ മൊബൈല്‍ ടവറുകള്‍ക്ക് അനുമതി
മലപ്പുറം: ജില്ലയിലെ ആറു പഞ്ചായത്തുകളിലെ മൊബൈല്‍ ടവറുകള്‍ക്ക് അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടെലികോം ഹിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
മമ്പാട്, തുവ്വൂര്‍, മുന്നിയൂര്‍, തിരുന്നാവായ, മേലാറ്റൂര്‍, വളവന്നൂര്‍ പഞ്ചായത്തുകളിലെ ജിയോ ടവറുകള്‍ക്കാണ് അനുമതി നല്‍കിയത്. ബാക്കിയുള്ള ടവറുകളുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ പരിശോധന നടത്തും.
ടവറുകളുമായി ബന്ധപ്പെട്ട് ആകെ 17 പരാതികളാണ് ലഭിച്ചത്. അതില്‍ ജിയോ ടവറുകളുമായി ബന്ധപ്പെട്ട എട്ടു പരാതികളും ഇന്‍ഡസ് ടവറിന്റെ ആറു പരാതികളും ടവര്‍ വിഷന്റെ ഒരു പരാതിയുമാണ് ലഭിച്ചത്.
മുഴുവന്‍ പരാതികളും ജനവാസമുള്ള സ്ഥലത്തുനിന്നു ടവര്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടവയായിരുന്നു. അത്തരം പരാതികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അതാത് പഞ്ചായത്തുകള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ചില പരാതികളില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഹരികൃഷ്ണന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി മുര്‍ഷദ്, ഹെല്‍ത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം. വേലായുധന്‍, ഇന്‍ഡസ്, ജിയോ ടവേഴ്‌സ്, ടവര്‍ വിഷന്‍ എന്നീ കമ്പനികളുടെ പ്രതിനിധികളും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."