സാക്കിര്‍ നായിക്ക് 14നകം ഹാജരാകണം: എന്‍.ഐ.എ
ന്യൂഡല്‍ഹി: ഡോ.സാക്കിര്‍ നായിക്കിനോട് അന്വേഷണത്തിന്റെ ഭാഗമായി മാര്‍ച്ച് 14നകം ഹാജരാകണമെന്ന് എന്‍.ഐ.എ. നിയമവിരുദ്ധമായ രീതിയില്‍ പണമിടപാട്,ഭീകരതയെ സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്നീ കേസുകളിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ധാക്ക ഭീകരാക്രമണത്തിലെ സൂത്രധാരന്‍ തങ്ങള്‍ക്ക് ആക്രമണം നടത്താന്‍ പ്രേരണയായത് സാക്കിര്‍ നായിക്കിന്റെ പ്രസംഗമാണെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് അറസ്റ്റ് ഒഴിവാക്കാനായി സഊദി അറേബ്യയിലാണ് സാക്കിര്‍ നായിക്കിന്റെ താമസം.
മതസ്പര്‍ധ വളര്‍ത്താന്‍ ഇടയാക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയെന്നാണ് അദ്ദേഹത്തിനെതിരേയുള്ള കേസ്. നേരത്തെ യു.എ.പി.എ പ്രകാരം നായിക്കിനെതിരേ കേസെടുത്തിരുന്നു. അതേസമയം പണം തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഇന്നലെ സാക്കിര്‍ നായിക്കിന്റെ സഹോദരി നൈല നൂറാനിയെ ചോദ്യം ചെയ്തു. നൈലയുടെ അക്കൗണ്ടിലെ പണമിടപാടിനെ പറ്റിയുള്ള വിവരങ്ങള്‍ ഇവരോട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."