സൈന്യത്തില്‍ മേലധികാരികളുടെ വീട്ടുവേല ചെയ്യേണ്ടി വരുന്നു
ന്യൂഡല്‍ഹി:സൈന്യത്തില്‍ മേലധികാരികളുടെ വീട്ടുവേല ചെയ്യേണ്ടി വരുന്നുവെന്ന ആരോപണവുമായി ഒരുജവാന്കൂടി രംഗത്ത്. അവധി കഴിഞ്ഞ് ജോലിക്ക് ഹാജരാകാന്‍ വൈകിയതിന് ശിക്ഷയായാണ് മേലധികാരികളുടെ വീട്ടുവേല ചെയ്യാന്‍ കീഴ്ജീവനക്കാരോട് ആവശ്യപ്പെടുന്നതെന്നാണ് ജോഗിദാസ് എന്ന ജവാന് ആരോപിക്കുന്നത്.
ഇതിനെതിരേ പരാതി പറഞ്ഞതിന് താനടക്കമുള്ളവര്‍ക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. ജവാന്മാര് മേലധികാരികളെ സേവിക്കേണ്ടി വരുന്ന ഒരേ ഒരു സേവനമേഖല സൈന്യമാണെന്നും ഇയാള്‍ ആരോപിക്കുന്നു. സൈനികരുടെ പരാതികളൊന്നും ഉന്നത ഉദ്യോഗസ്ഥര്‍ പരിഗണിക്കില്ല. എങ്കിലും താനടക്കമുള്ളവര്‍ നേരിടുന്ന ദുരിതത്തിന് അല്പമെങ്കിലും പരിഹാരമുണ്ടാകട്ടെയെന്നുകരുതി സൈന്യത്തിന്റെ വാട്സ്ആപ് നമ്പറില്‍ പരാതിപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.
മേലധികാരികളെ സേവിക്കാന്‍ തയാറാകാത്തതിനാല്‍ അവര്‍ തന്നെ പീഡിപ്പിക്കുകയാണ്. ഏഴുദിവസം സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്നെന്നും ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ ജോഗിദാസ് വ്യക്തമാക്കി. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫിസിനെയും പ്രതിരോധ മന്ത്രാലയത്തെയും അറിയിച്ചെങ്കിലും ഇപ്പോള്‍ തന്നെ പട്ടാളകോടതിയില്‍ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ജോഗിദാസ് പറയുന്നു.
തങ്ങള്‍ അനുഭവിക്കുന്ന പീഡനത്തിന് പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് നല്കുന്ന പരാതിക്ക് പകരം കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വരുന്നതെന്നും ഇയാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."