വീട്ടില്‍ കഞ്ചാവ് കൃഷി; യുവാവ് പിടിയില്‍
മുട്ടില്‍: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് എക്സൈസ് വകുപ്പിന്റെ പിടിയിലായി. മുട്ടില്‍ അമ്പുകുത്തിയിലെ നിധിനാ(22)ണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് മുട്ടില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്തെ കഞ്ചാവ് കൃഷി കണ്ടെത്തിയത്. വീട്ടുമുറ്റത്തെ ചെടികള്‍ക്കിടയിലായിരുന്നു ഇയാളുടെ കഞ്ചാവ് കൃഷി. ഒരു മാസത്തിലധികം വളര്‍ച്ചയെത്തിയ 33 സെന്റീമീറ്റര്‍ നീളമുള്ള ഒരു ചെടിയും 15 ദിവസം വളര്‍ച്ചയെത്തിയ 10 ചെടികളുമാണ് എക്സൈസ് വകുപ്പ് കണ്ടെത്തിയത്. എന്‍.ഡി.റ്റി.എച്ച് ആക്ട് എട്ട് ബി വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇതുപ്രകാരം 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
ഇന്സ്പക്ടര്ക്കൊപ്പം സീനിയര്‍ ഓഫിസര്‍ മനോഹരന്, സിവില്‍ ഓഫിസര്‍മാരായ അജീഷ്, രാജേഷ്, സാബു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വൈകിട്ടോടെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."