HOME
DETAILS

നരിമുണ്ടകൊല്ലി നിവാസികളുടെ പ്രതീക്ഷകള്‍ പൂവണിയുന്നു

  
backup
June 17 2016 | 22:06 PM

%e0%b4%a8%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3

വനത്തിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയില്‍ നരിമുണ്ടകൊല്ലി നിവാസികളും


മാനന്തവാടി: പുനരധിവാസമെന്ന നരിമുണ്ടകൊല്ലി നിവാസികളുടെ പ്രതീക്ഷകള്‍ യാഥാര്‍ഥ്യമാകുന്നു. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് ഓഫ് വൈല്‍ഡ് ലൈഫ് ഹാബിറ്റെയ്റ്റ് പദ്ധതി പ്രകാരം വനത്തിനുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്ന പദ്ധതിയില്‍ നരിമുണ്ടകൊല്ലി നിവാസികളെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് വര്‍ഷങ്ങളായുള്ള ഇവരുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടായത്.
തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍പ്പെട്ട നരിമുണ്ടകൊല്ലിയിലെ മൂന്ന് വീടുകളില്‍ നിന്നായി ആറ് കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിക്കുക. കാളപ്പന്‍ ചെട്ടിയുടെ വീട്ടിലെ മൂന്ന് കുടുംബം, ചന്ദ്രപ്രഭുവിന്റെ കുടുംബം, തങ്കമണിയുടെ രണ്ട് കുടുംബം എന്നിവരെയാണ് മാറ്റി പാര്‍പ്പിക്കുക. ഇവര്‍ക്കായി 60 ലക്ഷം രൂപയാണ് അനുവദിച്ചത്. കാട്ടിക്കുളത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ബാവലി റോഡരികില്‍ കൊടും വനത്തിനുള്ളിലാണ് 40 കൊല്ലത്തോളമായി ഇവര്‍ കഴിയുന്നത്. 14ഓളം കുടുംബങ്ങളാണ് ഇവിടെ കഴിഞ്ഞിരിന്നുന്നത്.
നിരന്തര വന്യ മൃഗ ശല്യത്തെ തുടര്‍ന്ന് കൃഷിയിറക്കാനും സൈ്വരമായി അന്തിയുറങ്ങാനും കഴിയാതായതോടെ കുറെ കുടുംബങ്ങള്‍ കൃഷിയും വീടുമെല്ലാം ഉപേക്ഷിച്ച് പോവുകയായിരുന്നു. ബാക്കിയുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വര്‍ഷങ്ങളായി സംഘടകളും കുടുംബങ്ങളും ആവശ്യപ്പെട്ട് വരികയായിരുന്നു. വനം വകുപ്പ് മന്ത്രിയായിരിക്കെ കെ.ബി ഗണേഷ് കുമാര്‍ ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പല സാങ്കേതിക കാരണങ്ങളാല്‍ പുനരധിവാസം അനന്തമായി നീളുകയായിരുന്നു.
കൊടും വനത്തിലൂടെ സഞ്ചരിച്ച് വേണം ഈ കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താന്‍. കാട്ടാന ശല്യത്താല്‍ പലപ്പോഴും കുട്ടികളുടെ പഠനം പോലും പതിവായി മുടങ്ങുന്ന സാഹചര്യവും ഉണ്ടായിരുന്നു. കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് കുടുംബങ്ങള്‍ അധ്വാനിച്ച് ഉണ്ടാക്കിയെടുത്ത കൃഷി നഷിപ്പിക്കുന്നതും നിത്യ സംഭവമാണ്. തങ്കമണിയുടെ മകള്‍ ജിന്യ നിത്യരോഗിയാണ്. ഈ കുട്ടിയെ ചികിത്സക്കും മറ്റും കൊണ്ട് പോകുന്നത് വളരെ ബുദ്ധിമുട്ട് സഹിച്ചാണ്.
അടുത്ത കാലവര്‍ഷത്തിന് മുമ്പെങ്കിലും കൊടും വനത്തിനുള്ളില്‍ നിന്നും തങ്ങള്‍ക്ക് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍. പുനരധിവസിപ്പിക്കപ്പെടുന്ന ആറ് കുടുംബങ്ങളും ജനറല്‍ വിഭാഗത്തില്‍പെട്ടവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  29 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  an hour ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  2 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago