ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കൊവിഡ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഴുരാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തി.
ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനന് എന്നിവയാണ് വിലക്കേര്പ്പെടുത്തിയമ മറ്റ് രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കി.
അതേസമയം കൊവിഡ് 19 ഭീതിയില്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് ഒരാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കരിപ്പൂരില്‍നിന്ന് 200 പേരുടെ യാത്ര മുടങ്ങി. ഇന്നലെ രാവിലെയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇത്തിഹാദ് വിമാനങ്ങളില്‍ പുറപ്പെടേണ്ടവരാണ് മടങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഒരുകുട്ടിയടക്കം 171 പേരാണുണ്ടായിരുന്നത്. യാത്രക്കാര്‍ മുഴുവന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പിന്നീടാണ് സര്‍വിസ് റദ്ദാക്കിയത്. ഇവരെ വീടുകളിലേക്ക് തിരിച്ചയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."