HOME
DETAILS

ലൗ ജിഹാദും ജിഹാദും: അനിവാര്യമാകുന്ന ഗവേഷണം

  
backup
March 08 2020 | 19:03 PM

love-jihad-and-need-of-study-09-03-2020

 

 

കേരള മുസ്‌ലിം ചരിത്രത്തിലെ ഏറ്റവും വലിയ അസത്യപ്രചാരണമാണ് 'ലൗ ജിഹാദ് ' എന്ന പേരില്‍ കഴിഞ്ഞ പത്തു വര്‍ഷമായി കൃത്യമായ ഇടവേളകളില്‍ നടന്നുവരുന്നത്. ടി.വി ചാനലുകള്‍ വിഷയം ചര്‍ച്ചയ്ക്ക് എടുത്തതുപോലും ദൗര്‍ഭാഗ്യകരമായ സംഗതിയാണ് എന്നതില്‍ തര്‍ക്കമില്ല. കാരണം, ഇല്ലാത്ത ഒരു വിഷയത്തിന്റെ പേരില്‍ ഇത്രത്തോളം സമയവും സമ്പത്തും ഊര്‍ജവും ചെലവഴിച്ച് വാസ്തവം വെളിപ്പെടുത്തേണ്ടിവരുന്നത് ആരുടെ ആത്മസംതൃപ്തിക്കു വേണ്ടിയാണ് ? ലൗ ജിഹാദ് വിഷയത്തില്‍ നിരന്തരം നിരപരാധിത്വം തെളിയിക്കാന്‍ മതനേതൃത്വത്തെ യഥാര്‍ഥത്തില്‍ വലിച്ചിഴക്കപ്പെടുകയായിരുന്നു.

എളുപ്പമല്ലാത്ത കണക്കെടുപ്പ്


ഹൈന്ദവ-ക്രൈസ്തവ സമുദായങ്ങളില്‍നിന്നു പെണ്‍കുട്ടികളെ പ്രണയിച്ച് വശപ്പെടുത്തി മതം മാറ്റിയെടുക്കാന്‍ പരിശീലനം നേടിയ മുസ്‌ലിം യുവാക്കള്‍ ടൂ വീലറില്‍ വരുന്നു. അനന്തരം ലൈംഗിക അടിമകളാക്കി വിദേശത്തേക്കു കടത്തുന്നു. 2009ന്റെ രണ്ടാംപകുതിയില്‍ ഉണ്ടായ ഈ ദുരാരോപണം ഇന്ത്യയില്‍ സാമൂഹ്യമായി മുന്നില്‍നില്‍ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലാണ് ആദ്യം സംഭവിച്ചത്. 'നിഷ്‌കളങ്കരാ'യ നിരവധി പേര്‍ അതില്‍ വിശ്വസിച്ചു. ശാസ്ത്രീയ സാമൂഹ്യ ബോധമുള്ളവര്‍ കേട്ടയുടനെ അതിനെ തള്ളിപ്പറഞ്ഞു. കാരണം, ഏതെങ്കിലും ഒരു മത-ഗോത്ര വിഭാഗത്തില്‍പെടുന്നവര്‍ ഒരു കൂട്ടായ ആസൂത്രണത്തിലൂടെ മറ്റൊരു മത-ഗോത്ര വിഭാഗത്തില്‍നിന്ന് പ്രണയം നടിച്ച് തട്ടിയെടുക്കുമെന്നത് യുക്തിപരമായി വിശ്വസിക്കാനാകില്ല.
പതിറ്റാണ്ടുകള്‍ പിന്നിലേക്കു നോക്കുക. വിവാഹിതരാകുന്നത് ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാരുടെ താല്‍പര്യത്തിലും സമ്മതത്തിലും മാത്രമായിരുന്നു. വധൂവരന്മാര്‍ക്ക് അതില്‍ പങ്കാളിത്തം കുറവായിരുന്നു. പരസ്പരം കാണുന്നതുപോലും വിവാഹ ദിവസമായിരുന്നത് ഒരു യാഥാര്‍ഥ്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം കോളജുകള്‍ നിലവില്‍ വന്നു. ആണ്‍കുട്ടികള്‍ ആദ്യം വിദ്യാര്‍ഥികളായെത്തി. പിന്നീട് പെണ്‍കുട്ടികളും. കേരളത്തില്‍ പ്രണയ വിവാഹങ്ങള്‍ വര്‍ധിച്ചുവരുന്നത് കലാലയ-സര്‍വകലാശാല പഠന സാഹചര്യങ്ങള്‍ വന്നതോടുകൂടിയാണ്. അതിനു മുന്‍പ് പ്രണയ വിവാഹങ്ങള്‍ ഇല്ലാ എന്നല്ല അര്‍ഥം. കലാലയ പഠനങ്ങളുടെ ഭാഗമായ വിവിധ സാഹിത്യ കൃതികളില്‍ പ്രണയം പലപ്പോഴും വരുന്നുണ്ട്. മനുഷ്യന്റെ വിചാര വികാര ഭാവനാ ലോകത്തെ അതെല്ലാം തീര്‍ച്ചയായും സ്വാധീനിക്കുന്നുണ്ട്. പില്‍ക്കാലത്ത് സിനിമകളും ഇതില്‍ പ്രധാന പങ്കുവഹിച്ചു. ഇവിടങ്ങളില്‍ നിന്നെല്ലാം ജാതിക്കും മതത്തിനും അതീതമായി അനന്തമായ പ്രണയങ്ങളും നിരവധി പ്രണയ വിവാഹങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ മതംമാറ്റം പലപ്പോഴും നടന്നിട്ടുമില്ല. 1990കളുടെ പകുതി വരെ പ്രണയ ലേഖലനങ്ങള്‍ പ്രണയത്തെ വിജയിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ പിന്നെ അതു ടെലഫോണും 2000ങ്ങളില്‍ മൊബൈല്‍ ഫോണും 2010 മുതല്‍ സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റുമായി.


ഈ കാലത്തും പ്രണയ വിവാഹങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. പക്ഷേ ലൗ ജിഹാദ് എന്ന നിഗൂഢ പദ്ധതി കണ്ടെത്താന്‍ കഴിയില്ല. പ്രണയം വിജയിക്കുന്നതും പരാജയപ്പെടുന്നതുമുണ്ട്. വീടുകള്‍ നന്നായി സഹകരിക്കുന്നതും തള്ളിക്കളയുന്നതുമുണ്ട്. കേരളത്തിലെ വിവിധ പ്രൊഫഷനല്‍ കോളജുകളിലും കേരളത്തിനു പുറത്ത് മലയാളികള്‍ ധാരാളമായി പഠിക്കുന്ന സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഇതു വാര്‍ത്തപോലും ആകാറില്ല. മുസ്‌ലിം സമുദായത്തില്‍പെട്ട പെണ്‍കുട്ടികള്‍ ഹൈന്ദവ-ക്രൈസ്തവ സമുദായങ്ങളിലേക്ക് വിവാഹിതരായി പോയിട്ടുള്ളത് ഏതു ധര്‍മസമരമായിട്ടാണ് അടയാളപ്പെടുത്താനാവുക? ഇതിന്റെയൊന്നും കണക്കെടുക്കുക അത്ര എളുപ്പമല്ല.

ഹിറ്റ്‌ലറിന്റെ 'ലൗ ജിഹാദ്'


1930കളില്‍ ഹിറ്റ്‌ലര്‍ ജൂത കൂട്ടക്കൊലകള്‍ ജര്‍മ്മനിയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി 'ലൗ ജിഹാദ് ' എന്ന ദുരാരോപണം നടത്തിയിരുന്നു. സ്വര്‍ണ തലമുടിയുള്ള, പൂച്ചക്കണ്ണുകളുള്ള ജൂതരെക്കുറിച്ച് വോള്‍ട്ടയര്‍ ഉള്‍പ്പെടെയുള്ളവര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് കുറ്റാരോപണങ്ങള്‍ നടത്തിയിട്ടുണ്ട്. ജൂത യുവാക്കള്‍ ജര്‍മ്മന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വിവാഹം കഴിച്ച് തട്ടിയെടുക്കുമെന്ന് ഹിറ്റ്‌ലര്‍ ജൂത കൂട്ടക്കൊലയ്ക്കു വേണ്ടി പ്രചരിപ്പിച്ചു. എന്നാല്‍ ജൂതര്‍ക്ക് അങ്ങനെയൊരു പദ്ധതിയൊന്നും ജര്‍മ്മനിയിലുണ്ടായിരുന്നില്ല. ഈ നാസി പ്രചാരണം 2009ല്‍ നടത്താന്‍ കേരളത്തെ തിരഞ്ഞെടുത്തത് എന്തുകൊണ്ട് എന്നത് നിഗൂഢമാണ്. കേരളത്തില്‍ അത്തരത്തില്‍ ഒരു പ്രണയവിവാഹ പദ്ധതിയില്ലെന്ന് അന്ന് ഹൈക്കോടതി വിധിച്ചതോടെ പ്രചാരണങ്ങളുടെ മൂര്‍ച്ച കുറഞ്ഞ് ലൗ ജിഹാദ് പതിയെ അപ്രത്യക്ഷമാകുകയായിരുന്നു. പക്ഷേ, 2013ല്‍ ഉത്തര്‍പ്രദേശില്‍ 'ലൗ ജിഹാദ് ' പ്രത്യക്ഷപ്പെട്ടപ്പോള്‍ കലാപത്തിലാണ് അവസാനിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അതു തന്നെ സംഭവിച്ചു. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍പോലും സംഘര്‍ഷമുണ്ടാക്കാതിരുന്ന വിഭാഗം ജനങ്ങള്‍ അതിനു മുതിര്‍ന്നു. അവിടം രക്തപങ്കിലമായി. ഹാദിയ-ഷെഫിന്‍ വിഷയത്തോടെ വീണ്ടും ലൗ ജിഹാദ് കേസ് കേരളത്തില്‍ സജീവമായി ചര്‍ച്ചയില്‍ വന്നു. രണ്ടു പ്രളയ ദുരന്തങ്ങളില്‍ ആ വാര്‍ത്ത അപ്രത്യക്ഷമായെങ്കിലും ഈ വര്‍ഷം ജനുവരിയില്‍ സീറോ മലബാര്‍ സഭ വീണ്ടും ആരോപണം ഉന്നയിക്കുകയും ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുകയും ചെയ്തു. സഭയയെയും സംഘ്പരിവാറിനെയും നിശബ്ദമാക്കിക്കൊണ്ട് ഫെബ്രുവരി ആദ്യം കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണത്തില്‍ ലൗ ജിഹാദ് തെളിഞ്ഞിട്ടില്ലെന്ന് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി.

ഇസ്‌ലാമിലെ ജിഹാദ്


ഇസ്‌ലാമിനെക്കുറിച്ച് ഏറ്റവും വിവാദമാക്കി വ്യവഹാരം നടത്തിയിട്ടുള്ള സംജ്ഞയാണ് ജിഹാദ്. പരിശ്രമിക്കുക, പ്രയത്‌നിക്കുക എന്നല്ലാമാണ് വാക്യാര്‍ഥം. ദോഷകരമായ ശരീരേച്ഛക്കെതിരേയും അധര്‍മത്തിനെതിരേയും ജിഹാദ് പ്രാവര്‍ത്തികമാക്കാമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നു. രാഷ്ട്രീയ തത്വചിന്തയില്‍ അതു ഭരണകൂട നിര്‍ദേശപ്രകാരമുള്ള സായുധ പോരാട്ടം കൂടിയാണ്. മുസ്‌ലിമായ വ്യക്തി ഇതര സമുദായത്തില്‍പെട്ടവരെ വകവരുത്താനുള്ള യുദ്ധതന്ത്രമെന്ന് പല ദുര്‍വ്യാഖ്യാനങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട് ജിഹാദിന്. ജിഹാദ് വിശുദ്ധയുദ്ധമെന്നല്ല, ധര്‍മസമരം എന്നാണ് മനസിലാക്കേണ്ടത്. രാഷ്ട്രീയപരമായ ഇസ്‌ലാമിക രാഷ്ട്രീയ ചിന്തയിലെ ജിഹാദിനു ഈ യുഗത്തില്‍ എത്രത്തോളം പരിണാമം സംഭവിച്ചു എന്നുള്ളത് പരിശോധിക്കേണ്ടിയിരിക്കുന്നു. വിശുദ്ധയുദ്ധം എന്നു സ്വയം പ്രഖ്യാപിച്ചത് പത്താം നൂറ്റാണ്ടിലെ കുരിശ് സേനയായിരുന്നു.

ആധുനിക രാഷ്ട്രങ്ങളുടെ ജിഹാദ്


ആധുനിക രാഷ്ട്രീയ പഠനശാസ്ത്ര (ജീഹശശേരമഹ ടരശലിരല)ത്തിന്റെ ഉപപഠന ശാഖയാണ് ഇന്റര്‍നാഷനല്‍ റിലേഷന്‍സ്' (ഐ.ആര്‍). ഇന്റര്‍നാഷനല്‍ സ്റ്റഡീസ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഒന്നാം ലോക യുദ്ധാനന്തരം, വെയില്‍സ് യൂനിവേഴ്‌സിറ്റിയും ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയുമാണ് അംഗീകൃത അക്കാദമിക പഠനശാഖയായി ഇതു തുടങ്ങുന്നത്. ഇന്നു കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ പ്രധാനപ്പെട്ട സര്‍വകലാശാലകളിലും വിഷയം പഠിപ്പിക്കപ്പെടുന്നു. രാഷ്ട്രീയ പഠന ശാസ്ത്ര സിദ്ധാന്തങ്ങളിലുള്ളതുപോലെ ഐ.ആര്‍ സിദ്ധാന്തങ്ങളുണ്ട്. റിയലിസം, ലിബറലിസം, റാഷനലിസം തുടങ്ങിയവ ഉദാഹരണങ്ങളാണ്.


അവയിലെ 'റിയലിസ'മാണ് ഏറ്റവും സുപ്രധാനമായി വന്‍ രാഷ്ട്രങ്ങള്‍ സ്വീകരിക്കുകയും പ്രയോഗിക്കുന്നതുമായ സിദ്ധാന്തം. സ്വയം കേന്ദ്രീകൃതമായ രാഷ്ട്രങ്ങള്‍ അധികാരത്തിനും പദവിക്കും വേണ്ടി ഒരു അരാജകത്വ വ്യവസ്ഥയില്‍ നടത്തുന്ന പോരാട്ടമാണ് റിയലിസം. അവിടെ ഓരോ രാഷ്ട്രങ്ങളും തങ്ങളുടെ ദേശീയ താല്‍പര്യത്തിനു വേണ്ടി തീവ്രമായി പരിശ്രമിക്കുന്നു. ഈ ലോകം ഒരു അരാജക വ്യവസ്ഥയാണ്, അന്തര്‍ദേശീയമായ വ്യവസ്ഥ എന്ന ഒന്നില്ലെന്നും റിയലിസ്റ്റുകള്‍ വിശ്വസിക്കുന്നു. അധികാര രാഷ്ട്രീയമാണ് അന്തര്‍ദേശീയ രാഷ്ട്രീയമെന്നും ഈ സിദ്ധാന്തം പറയുന്നു. ബ്രിട്ടിഷ് ചിന്തകനായ ഇ.എച്ച് കാര്‍ (1892-1982), ജര്‍മ്മന്‍ അമേരിക്കന്‍ ചിന്തകനായ എച്ച്.ജെ മോര്‍ഗെന്തോ (1901-1980) എന്നിവരാണ് ആദ്യത്തെ റിയലിസ്റ്റ് സൈദ്ധാന്തികരായി അറിയപ്പെടുന്നത്.


അന്തര്‍ദേശീയ ബന്ധങ്ങള്‍ സദാ സംഘര്‍ഷഭരിതമാണ്. യുദ്ധങ്ങള്‍ക്കൊണ്ടേ അവ പരിഹരിക്കാനാകൂ. സദാ ദേശീയ സുരക്ഷ ഉറപ്പു വരുത്തുക, അധികാരം പരമാവധി വര്‍ധിപ്പിക്കുക എന്നിവ റിയലിസ്റ്റ് ആശയങ്ങളാണ്. മറ്റൊരു സുപ്രധാന സിദ്ധാന്തമാണ് മുന്‍കൂര്‍ യുദ്ധം (ജൃലലാുശേ്‌ല ണമൃ). അയല്‍രാഷ്ട്രമോ ശത്രുരാഷ്ട്രമോ കടന്നാക്രമിക്കുമെന്ന സൂചന ലഭിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ തന്ത്രപരമായി രാഷ്ട്രീയ അധികാര വികസനം നടത്തുന്നതിനു വേണ്ടി നടത്തുന്ന യുദ്ധമാണിത്. ഐ.ആറിലെ മറ്റൊരു സിദ്ധാന്തമാണ് നൈതിക യുദ്ധം (ഖൗേെ ംമൃ). ലോകരാഷ്ട്രീയ ചരിത്രത്തില്‍ അംഗീകരിക്കപ്പെട്ട ഒരു യുദ്ധരീതിയാണിത്. യുദ്ധത്തിനു പോകേണ്ടതിന്റെ ധാര്‍മികതയും യുദ്ധത്തിലെ ധാര്‍മികതയുമാണ് ജസ്റ്റ് വാറിന്റെ സത്ത. പുരാതന ഈജിപ്തിലും കണ്‍ഫ്യൂഷ്യസിന്റെ ചൈനയിലും സെന്റ് അഗസ്റ്റ്യന്റെ ചിന്തയിലും ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതത്തിലും ജസ്റ്റ് വാര്‍ ഉണ്ട്. അതിന്റെ ഇന്ത്യന്‍ ഭാഷ്യമാണ് 'ധര്‍മയുദ്ധം'. സിഖ് മതത്തിലും ധര്‍മയുദ്ധമുണ്ട്. ഇസ്‌ലാമിന്റെ ആവിര്‍ഭാവം പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പാകുമ്പോള്‍ സ്വഭാവികമായും അതിന്റെ രാഷ്ട്രീയ തത്വചിന്തയില്‍ 'ധര്‍മയുദ്ധം' ഉള്‍പ്പെടുന്നതാണ്. അങ്ങനെയാണ് ജിഹാദിനെ അടയാളപ്പെടുത്താനാകുന്നത്. ഭരണകൂട രാഷ്ട്രീയത്തിന്റെ നയങ്ങളിലൊന്നാണത്.


'റിയലിസം' പൊതുവെ സ്വീകരിച്ചിട്ടുള്ളവയാണ് ലോകത്തെ മിക്ക രാഷ്ട്രങ്ങളും. ഐക്യരാഷ്ട്ര സഭയെ അംഗീകരിക്കുന്നത് രാഷ്ട്രങ്ങള്‍ സ്വന്തം പരമാധികാരം പണയം വച്ചിട്ടൊന്നുമല്ല. വന്‍ രാഷ്ട്രീയ സൈനിക ശക്തികളായ അമേരിക്ക, ചൈന, ബ്രിട്ടന്‍, റഷ്യ, ഫ്രാന്‍സ് തുടങ്ങിയവ മുതല്‍ വത്തിക്കാന്‍, പാപ്പുവ, ന്യൂഗിനി മുതലായ രാഷ്ട്രങ്ങള്‍ക്കും റിയലിസവും ജിഹാദും ഉണ്ടെന്നു ചുരുക്കും.
പറഞ്ഞുതുടങ്ങിയത് ലൗ ജിഹാദിനെ കുറിച്ചാണ്. പ്രണയം, പ്രേമം എന്നിവയെക്കുറിച്ച് നിരവധി സാഹിത്യകാരന്മാര്‍ കവിതയും കഥയും മലയാളത്തില്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യന്റെ ഏറ്റവും കൗതുകകരമായ ജൈവിക വികാരമായ പ്രണയത്തെ ഇത്ര രൂക്ഷമായി ആക്രമിക്കപ്പെട്ടപ്പോള്‍ അവയെക്കുറിച്ച് കവിതകളോ കഥകളോ പുറത്തു വന്നിരുന്നോ എന്ന ചോദ്യം ബാക്കിയാകുന്നു. 2019ല്‍ മാത്രം 328 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരേ ലൗ ജിഹാദിന്റെ ഭാഗമല്ലാതെ ഇന്ത്യയില്‍ ഉണ്ടായതെന്ന് 'അലയന്‍സ് ഡിഫന്‍സിങ് ഫ്രീഡം' എന്ന എന്‍.ജി.ഒ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ വിചാരണ കൂടാതെ തടവറയിലും ഒട്ടേറെ വീടുകളും ബിസിനസ് സ്ഥാപനങ്ങളും സ്‌കൂളുകളും ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. ലൗ ജിഹാദ് പുനര്‍ജനിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ക്കും ജനാധിപത്യ വിശ്വാസികള്‍ക്കും ഇതൊക്കെ ആലോചിക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago