കാമറകള്‍ മിഴിതുറന്നു വീടുകളില്‍ സമന്‍സെത്തി തുടങ്ങി
മട്ടന്നൂര്‍: വിമാനത്താവള പരിസരങ്ങളില്‍ അപകടങ്ങളും മോഷണവും കുറക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച സി.സി.ടി.വി കാമറകളില്‍ ആദ്യ ദിവസങ്ങളില്‍ തന്നെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നവര്‍, രണ്ടില്‍ കൂടുതല്‍ പേരെ ഇരുചക്രവാഹനത്തില്‍ കയറ്റി പോകുന്നവര്‍ എന്നിങ്ങനെ നിയമലംഘകര്‍ കുടുങ്ങി.
നഗരത്തില്‍ പലയിടത്തായി ഇപ്പോള്‍ 27 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. മട്ടന്നൂര്‍ നഗരത്തില്‍ കളറോഡ് പാലം വരെയും തലശേരി റോഡില്‍ കനാല്‍ വരെയും കണ്ണൂര്‍ റോഡിലും വിമാനത്താവള റോഡായ മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡില്‍ വായാന്തോട് മുതല്‍ കാര പേരാവൂര്‍ വരെയുമാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ വിലാസം ശേഖരിച്ചും കത്തും അയച്ചും സ്റ്റേഷനില്‍ ഹാജരാകാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് പകര്‍ത്തുന്നതും തിരിയുന്നതും ദൂരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയെടുക്കുന്നതുമായ കാമറകളാണ് സ്ഥാപിച്ചത്. പൊലിസ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. ഇതിനായി ആറു ടി.വികളും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."