കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ നിരവധി തസ്തികകളില്‍ ആളില്ല
നീലേശ്വരം: ജില്ലയില്‍ കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. അധ്യാപക അനധ്യാപക തസ്തികകളും ഇതില്‍ പെടും. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പടന്നക്കാട് കാര്‍ഷിക കോളജ് എന്നിവിടങ്ങളിലാണു ഒഴിവുകളുള്ളത്. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ 17 അധ്യാപകരുടെയും 42 അനധ്യാപകരുടെയും ഒഴിവുകളാണുള്ളത്. അധ്യാപക തസ്തികകളില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ആറ് ഒഴിവുകളും അസോസിയേറ്റ് പ്രൊഫസറുടെ ഒന്‍പത് ഒഴിവുകളുമുണ്ട്. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിവരുടെ ഓരോ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. ഇവരുടെ കുറവു നികത്താന്‍ എട്ട് ടീച്ചിങ് അസിസ്റ്റന്റുമാരെ കരാര്‍- ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്.
അനധ്യാപക തസ്തികകളില്‍ ഫാം ഓഫിസര്‍ ഫാം മാനേജര്‍ ഗ്രേഡ് 2 തസ്തികയില്‍ നാല് ഒഴിവുകളുണ്ട്. ഇവയില്‍ രണ്ടെണ്ണത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുണ്ട്. ഫാം അസിസ്റ്റന്റിന്റെ (വെറ്ററിനറി) മൂന്നു ഒഴിവുകളാണുള്ളത്. ഇവയിലും കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയിട്ടുള്ളത്. ക്ലാസ് 4 (പ്യൂണ്‍ - 5), ലാബ് അസിസ്റ്റന്റ്, ക്ലറിക്കല്‍ അസിസ്റ്റന്റ് (3), ഡ്രൈവര്‍ എല്‍.ഡി.വി (2), ട്രാക്ടര്‍ ഡ്രൈവര്‍, ലാബ് അസിസ്റ്റന്റ് ഗ്രേഡ് 2, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, കുക്ക് കം കെയര്‍ടേക്കര്‍, ജൂനിയര്‍ പ്രോഗ്രാമര്‍ (ഒന്നു വീതം) ഒഴിവുകളുമുണ്ട്. 19 കാഷ്വല്‍ തൊഴിലാളികളുടെ തസ്തികകളും ഒഴിഞ്ഞു കിടപ്പുണ്ട്. കാഷ്വല്‍ തൊഴിലാളികളെ സര്‍വകലാശാല നേരിട്ടാണു നിയമിക്കുന്നത്.
പടന്നക്കാട് കാര്‍ഷിക കോളജില്‍ 22 അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇവയില്‍ 21 എണ്ണത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുണ്ട്. അസോസിയേറ്റ് പ്രൊഫസര്‍ (12), പ്രൊഫസര്‍ (6), അസോസിയേറ്റ് ഡീന്‍ (ഒന്ന്) എന്നിങ്ങനെയും ഒഴിവുകളുണ്ട്. അനധ്യാപക തസ്തികകളില്‍ ലാബ് അസിസ്റ്റന്റ്, ക്ലറിക്കല്‍ അസിസ്റ്റന്റ് (3), കംപ്യൂട്ടര്‍ അസിസ്റ്റന്റ് (2), അസിസ്റ്റന്റ് ലൈബ്രേറിയന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എച്ച്.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2, എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 1, ഫാം ഓഫിസര്‍, ഹോസ്റ്റല്‍ മാനേജര്‍, മേട്രന്‍, പമ്പ് ഓപ്പറേറ്റര്‍, ലൈബ്രറി അസിസ്റ്റന്റ് (ഒന്നു വീതം) ഒഴിവുകളുമുണ്ട്. ഇവയില്‍ കരാര്‍-ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിതരായവരാണുള്ളത്.
കാര്‍ഷിക കോളജ്, കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലെ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവ കൂടാതെ 24 മറ്റു തസ്തികകളിലെ 187 ഒഴിവുകളും നിയമനത്തിനായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമനങ്ങള്‍ നടന്നുവരുന്നതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."