പുറംപോക്ക് ഭൂമിയില്‍ നിന്ന് മരം മുറിച്ചുകടത്താന്‍ ശ്രമം
പ്രതിഷേധങ്ങളെത്തുടര്‍ന്ന് മുറിച്ച മരങ്ങള്‍ കടത്താനായില്ല
കരുവാരകുണ്ട്: കല്‍കുണ്ട് ആനത്താനം പാലത്തിനടുത്ത് ഒലിപ്പുഴക്കു ചാരിയുള്ള പുറംപോക്കു ഭൂമിയില്‍ നിന്ന് വന്‍ തോതില്‍ മരം മുറിച്ചു കടത്താന്‍ ശ്രമം. വിവരമറിഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും കരുവാരകുണ്ട് പൊലിസ് സബ് ഇന്‍പെക്ടര്‍ക്കും പരാതി നല്‍കി. ലക്ഷങ്ങള്‍ വിലമതിക്കുന്ന വന്‍ മരം മുറിച്ചു പ്രകൃതിനാശം വരുതിയവര്‍ക്കെതിരെയും പൊതുമുതല്‍ കൊള്ളചെയ്യാന്‍ ശ്രമിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
കല്‍കുണ്ട് പ്രദേശത്തെ ഒലിപ്പുഴയോരത്തുള്ള ഗ്രാമ പഞ്ചായത്തിന് അധീനതയില്‍പ്പെട്ട പുറം പോക്ക് ഭൂമിയില്‍ നിന്നും ഇതിനു മുമ്പും തേക്ക്, അയനി, ഇരൂല്‍, ചീനി അടക്കമുള്ള വന്‍മരങ്ങള്‍ മുറിച്ചു കടത്തിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു മരങ്ങള്‍ വിവിധ മരമില്ലുകളില്‍ നിന്നും കണ്ടെടുത്തിരുന്നു. ഏക്കര്‍ കണക്കിനു പുറംപോക്ക് ഭൂമിയാണ് ഒലിപ്പുഴയോടു ചാരി ഗ്രാമപഞ്ചായത്തിന് അധീനമായി കിടക്കുന്നത്. എന്നാല്‍ പുറംപോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി പൊതുമുതലില്‍ നിക്ഷിപ്തമാക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടങ്കിലും ഇതുവരെയും തീര്‍പ്പായിട്ടില്ല. ഒലിപ്പുഴയുടെ ഇരുകരകളിലും സ്ഥലമുള്ള സ്വകാര്യ വ്യക്തികളാണ് വന്‍ മരം തങ്ങളുടേതെന്നു കാണിച്ച് മുറിച്ചു കടത്തുന്നത്. നിയമത്തിനു മുമ്പില്‍ വരുന്നത് വളരെ ചുരുക്കം മാത്രം. പരാതിയെത്തുടര്‍ന്ന് മുറിച്ച മരം കടത്താന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."