HOME
DETAILS

ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍: നിയമനം കാത്ത് 3,518 പേര്‍

  
backup
March 09 2020 | 04:03 AM

%e0%b4%ab%e0%b5%8b%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9a


തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍ തസ്തികയില്‍ നിയമന നിഷേധം തുടരുന്നു.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 3,518 ഉദ്യോഗാര്‍ഥികള്‍ നിയമനത്തിനായി കാത്തിരിക്കുമ്പോള്‍ സമാന തസ്തികയില്‍ മൂവായിരത്തിലധികം താല്‍കാലിക ജീവനക്കാരാണ് ജോലി ചെയ്യുന്നത്. 2016 നവംബറിലാണ് ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍,ഡിപ്പോ വാച്ചര്‍,ബംഗ്ലാവ് വാച്ചര്‍ തുടങ്ങിയ തസ്തികകളില്‍ 13 ജില്ലകളിലുള്ള ഒഴിവിലേയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. എഴുത്ത് പരീക്ഷ, ശാരീരിക ക്ഷമത പരിശോധന എന്നിവയ്ക്ക് ശേഷം 2018 ഡിസംബര്‍ 21ന് 3646 പേരുടെ റാങ്ക്‌ലിസ്റ്റും പ്രസിദ്ധീകരിച്ചു.
എന്നാല്‍ സമാന തസ്തികയില്‍ 3000 ലധികം താല്‍കാലിക ജീവനക്കാര്‍ ജോലി ചെയ്യുമ്പോള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 128പേര്‍ക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. നിയമന നിഷേധത്തിനെതിരേ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
2016 ല്‍ തസ്തികയില്‍ വിജ്ഞാപനമിറക്കിയതിന് ശേഷവും താല്‍കാലിക ജീവനക്കാരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. 2013ല്‍ താല്‍കാലിക വാച്ചര്‍ തസ്തികയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ഒന്‍പതു പേരെയാണ് 2017 ആഗസ്റ്റില്‍ സ്ഥിരപ്പെടുത്തിയത്. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്നതിനിടെ 2019ല്‍ 30 താല്‍കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തി. റാങ്ക് ലിസ്റ്റ് നിലവിലില്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുഖേന 179 ദിവസത്തേക്ക് മാത്രമേ താല്‍കാലിക നിയമനങ്ങള്‍ നടത്താവൂ എന്ന ഉത്തരവുകളും അട്ടിമറിക്കപ്പെട്ടു.
സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കും എന്ന കാരണം പറഞ്ഞാണ് നിയമനം വൈകിപ്പിക്കുന്നതെന്നതും ആക്ഷേപമുണ്ട്. വിജ്ഞാപന പ്രകാരം 16,500 - 35700 സ്‌കെയിലിലാണ് ശമ്പളം നിശ്ചയിച്ചിരുന്നത്. എന്നാല്‍ താല്‍കാലിക ജീവനക്കാര്‍ക്ക് ദിവസം 672രൂപ എന്ന നിരക്കിലാണ് ശമ്പളം ലഭിക്കുന്നത്. ഇത് വിജ്ഞാപന പ്രകാരം ലഭിക്കുന്ന അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതലാണ് താനും.
2351 താല്‍കാലിക ജീവനക്കാര്‍ തങ്ങളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും വിഷയം സര്‍ക്കാര്‍ വിശദമായി പരിശോധിക്കാനാണ് കോടതി ഉത്തരവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago