ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഷാഫി പറമ്പില്‍ എം.എല്‍.എയും വൈസ് പ്രസിഡന്റായി ശബരീനാഥന് എം.എല്‍.എയും തെരഞ്ഞെടുക്കപ്പെട്ടു. വ്യക്തമായ ഗ്രൂപ്പ് വീതംവയ്പ്പാണ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ നടന്നത്.
കെ.പി.സി.സി പുനഃസംഘടനയില്‍ ഗ്രൂപ്പുകളുടെ വീതംവയ്പ്പ് ഒഴിവാക്കാന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു കഴിഞ്ഞെങ്കിലും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിര്‍ണയത്തില്‍ ചെറു സ്വാധീനംപോലും ചെലുത്താന്‍ അദ്ദേഹത്തിനായില്ല.
എ ഗ്രൂപ്പിന്റെ പ്രതിനിധിയായാണ് ഷാഫി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായത്. ഐ ഗ്രൂപ്പിന്റെ പ്രതിനിധിയാണ് ശബരീനാഥന്.
യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ- ഓര്‍ഡിനേറ്റര്‍ ആയിരുന്ന എസ്.എം ബാലു, വിദ്യാ ബാലകൃഷ്ണന് (ഐ), റിജില്‍ മാങ്കുറ്റി (കെ. സുധാകരന് പക്ഷക്കാരന്‍), എന്‍.എസ് നുസൂര്‍, റിയാസ് മുക്കോളി, എസ്.ജെ പ്രേംരാജ് (എ) എന്നിവരും വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു.
ആറു വൈസ് പ്രസിഡന്റുമാരും 27 ജനറല്‍ സെക്രട്ടറിമാരും 35 സെക്രട്ടറിമാരുമടക്കമുള്ള സംസ്ഥാന കമ്മിറ്റിയാകും നിലവില്‍ വരിക. ജില്ലാ പ്രസിഡന്റുമാരുടെയും പേരുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ എ,ഐ ഗ്രൂപ്പുകള്‍ക്കു പുറമെ സ്വാധീനമുള്ള നേതാക്കളും ചേര്‍ന്ന് വീതംവച്ചെടുത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."