HOME
DETAILS
MAL
കോവിഡ് 19: സഊദിയിൽ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍
backup
March 09 2020 | 12:03 PM
റിയാദ്: സഊദിയിൽ കോവിഡ് 19 വൈറസ് നിരീക്ഷണത്തിൽ മലയാളിയും. മലപ്പുറം സ്വദേശിയാണ് കൊറോണ വൈറസ് നിയന്ത്രണ നടപടിയുടെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നത്. കിഴക്കന്‍ യൂറോപ്പില്‍നിന്നു വിനോദയാത്ര കഴിഞ്ഞെത്തിയ ഇയാളെ സഊദി ആരോഗ്യ മന്ത്രാലയം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. ഒരാഴ്ചയായി നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന ഇയാളുടെ ആദ്യ സാമ്പിള്‍ സ്രവ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇദ്ദേഹം പറഞ്ഞു. യാത്ര കഴിഞ്ഞെത്തിയ ഇദ്ദേഹത്തെ ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തിയാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് അയച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ അടുത്ത ദിവസം തന്നെ കേന്ദ്രം വിടാനാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സഊദിയിലെ വൻകിട കമ്പനികൾ നാട്ടിൽ നിന്നെത്തിയ തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. നാട്ടിൽ നിന്നെത്തിയവർ ആരോഗ്യ കേന്ദ്രങ്ങളിൽ ചെന്ന് പരിശോധനക്ക് വിധേയമാക്കണമെന്നും തുടർന്ന് 14 ദിവസം വരെ റൂമുകളിൽ കഴിയണമെന്നും കമ്പനികൾ നിർദേശം നൽകി. സഊദി ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന കൊറോണ വൈറസ് ബാധ പ്രതിരോധതിന്റെ ഭാഗമായാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."