HOME
DETAILS

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നവർക്ക് യാത്രയയപ്പ് നൽകി

  
backup
March 09 2020 | 18:03 PM

sent-off-for-gulf-malayali

       ജിദ്ദ: 27 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ എം സി സി പ്രസിഡണ്ട് ഹംസ ഹാജിക്ക് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി യാത്രയപ്പ് നൽകി. മലപ്പുറം ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് സീതി കൊളക്കാടൻ ആദ്യക്ഷത വഹിച്ച ചടങ്ങ് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
സീതി കൊളക്കാടൻ ഹംസ ഹാജിക്ക് ഉപഹാരം നൽകി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി പി മുസ്തഫ, റസാഖ് മാസ്റ്റർ, എ കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, സിസി കരീം എന്നിവർ ആശംസകൾ നേർന്നു. മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ കെ ടി ജുനൈസ് നിലമ്പൂർ, ഇൽയാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം,വിവി അശ്റഫ്,നാസർ കാടാമ്പുഴ അബ്ബാസ് വേങ്ങൂർ,ഗഫൂർ മങ്കട എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും, സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.

 

മുസ്തഫ വാക്കാലൂരിന് യാത്രയപ്പ് നൽകി.


       ജിദ്ദ: 26 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരനും ചിന്തകനും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായ മുസ്തഫ വാക്കാലൂരിന് ജിദ്ദ ഏറനാട് മണ്ഡലം കെഎംസിസി യാത്രയപ്പ് നൽകി. ജിദ്ദ മക്കാനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് മണ്ഡലം പ്രസിഡന്റ് എം.കെ അഷ്‌റഫ്‌ കിഴുപറബ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പും മുസ്ലിം ലീഗ് ദിനാചരണ പരിപാടിയും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം മുഖ്യ പ്രഭാഷണം നടത്തി.
മലപ്പുറം ജില്ല കെഎംസിസി സെക്രട്ടറി സുൽഫിക്കർ ഓതായി, മണ്ഡലം ഭാരവാഹിളായ അഷ്‌റഫ്‌ നീറ്റിക്കൽ, സലാം കാവനൂർ, ഹിഫ്സുർറഹ്മാൻ, റഹ്മത്ത് കുട്ടൻ അരീക്കോട്, മുജിബ് ഊർങ്ങാട്ടിരി, ഫിറോസ് എടവണ്ണ, മുനീർ വാക്കാലൂർ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം ട്രഷർ അബു വല്ലയിൽ അരീക്കോട് സ്വാഗതവും മൊയ്‌ദീൻ കുട്ടി കാവനൂർ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago