HOME
DETAILS

സാമ്പത്തിക വളര്‍ച്ചയും പ്രതിശീര്‍ഷ വരുമാനവും വര്‍ധിച്ചു

  
backup
January 30 2019 | 19:01 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa

 

 

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പ്രതിശീര്‍ഷ വരുമാനവും വര്‍ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കാര്‍ഷിക വ്യവസായ മേഖലകളില്‍ ഉണര്‍വ് പ്രകടമായി. റവന്യൂ വരുമാനത്തില്‍ 83,020 കോടിയുടെ വര്‍ധനവുണ്ട്. പ്രളയം വിതച്ച ആഘാതം കാരണം വരുംവര്‍ഷങ്ങളില്‍ വരുമാനത്തില്‍ കുറവുണ്ടാകുമെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ വച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
201718 വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 7.18 ശതമാനമാണ്. മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവാണ് വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം വളര്‍ച്ചാനിരക്ക് 6.22 ശതമാനം മാത്രമായിരുന്നു. സാമ്പത്തിക വളര്‍ച്ചാ നിരക്കിനൊപ്പം പ്രതിശീര്‍ഷ വരുമാന വര്‍ധനവും രേഖപ്പെടുത്തി. പ്രതിശീര്‍ഷ വരുമാനം 1,48,927 ആണ്. ഇത് ദേശീയ നിരക്കിനേക്കാള്‍ കൂടുതലാണ്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൊത്ത വില സൂചികയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പ്രവാസി നിക്ഷേപത്തിന്റെ വരവ് മുന്‍ വര്‍ഷത്തേക്കാള്‍ 11.5 ശതമാനം വര്‍ധിച്ചു. 201617 ല്‍ റവന്യൂ വരുമാനത്തിലെ (സര്‍ക്കാരിന്റെ വരുമാനം) വളര്‍ച്ച 9.53 ശതമാനം ആയിരുന്നു. 201718ല്‍ 9.8 ശതമാനം ആയി ഉയര്‍ന്നെങ്കിലും 201516 വര്‍ഷത്തിലെ 19.13 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായ കുറവുണ്ടായി. ഓഖിയും പ്രളയവും റവന്യൂ വരുമാനം കുറയുന്നതിന് കാരണമായതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലുണ്ട്.
വാണിജ്യ നികുതിയില്‍നിന്നുള്ള റവന്യൂ വരുമാനം വര്‍ധിച്ചെങ്കിലും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്കുസേവന നികുതി കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്നു നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രധാന ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി നിരക്കിലെ കുറവാണ് കാരണം. സംസ്ഥാനങ്ങള്‍ക്ക് 9 ശതമാനം, വാറ്റില്‍ 14 ശതമാനം ആണ് നികുതി നിരക്ക്. കേന്ദ്ര സംസ്ഥാന നികുതി നിരക്കുകളിലെ വ്യത്യാസം സംസ്ഥാനത്തെ ദോഷകരമായി ബാധിച്ചെങ്കിലും ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 days ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 days ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 days ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 days ago