മലയാള സംസ്കാരത്തെ തൊട്ടറിഞ്ഞ് സ്വീഡിഷ് വിദ്യാര്‍ഥി സംഘം
കല്‍പ്പറ്റ: ഇന്ത്യന്‍ ജനതയേയും സംസ്ക്കാരത്തെയും ജീവിത നിലവാരത്തെ സാമൂഹ്യ അവസ്ഥയെ അടുത്തറിഞ്ഞ സ്വീഡിഷ് വിദ്യാര്‍ഥി സംഘം ഒരു മാസത്തെ പഠനം അവസാനിപ്പിച്ച് ഇന്ന് നാട്ടിലേക്ക് മടങ്ങും. സ്വീഡനിലെ സ്റ്റോക്ക് ഹോമിലുള്ള ഗ്ലോബല്‍ കോളജിലെ 20ലധികം വരുന്ന അപ്പര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ഇന്ത്യയിലെ ഒന്നാംഘട്ട പഠനം പൂര്‍ത്തിയാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരുവനന്തപുരം മിത്ര നികേതനില്‍ ഇത്തരം വിദ്യാര്‍ഥി സംഘം എത്തിയിരുന്നു. ഇത്തവണ ജില്ലയിലെ തൃക്കൈപ്പറ്റ ഗ്രാമമാണ് അവര്‍ പഠനമുറിയായി തിരഞ്ഞെടുത്തത്. ഗ്രാമത്തിലെ വീടുകളില്‍ താമസിച്ച് അവരോടൊപ്പം ഭക്ഷണം കഴിച്ച്, അവരോടൊപ്പം ജോലി ചെയ്തും സംവദിച്ചും മലയാളിയുടെ സംസ്കാരത്തോട് ഇഴുകിച്ചേര്‍ന്ന് പഠിക്കുന്ന രീതിയാണിത്. തൃക്കൈപ്പറ്റ ഉറവ് പഠനകേന്ദ്രം കേന്ദ്രീകരിച്ചാണ് ഗ്രാമത്തിലെ പഠനത്തിന് സൗകര്യമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."