HOME
DETAILS

പീഡനവാര്‍ത്തകള്‍ക്കിടയില്‍ ഒരു വനിതാ ദിനം

  
backup
March 07 2017 | 21:03 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af

വിദ്യാഭ്യാസവും നാഗരികപുരോഗതിയും മനുഷ്യന്റെ മാനവികതയെ പരിപോഷിപ്പിക്കുന്നില്ലെന്നത് ആശ്ചര്യജനകമാണ്. മൂല്യങ്ങളെ മനസില്‍ കുടിയിരുത്താത്ത വിദ്യാഭ്യാസവും പുരോഗമന ചിന്താഗതികളും പുനഃപരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. സ്‌ത്രൈണതയെന്ന പരിശുദ്ധഭാവം പൗരുഷമെന്ന പരുക്കന്‍ ഭാവത്താല്‍ കളങ്കപ്പെടുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും ദിന പത്ര-ദൃശ്യ മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആവലാതികളും ആശങ്കകളുമാണ് ഇന്നത്തെ ലോകവനിതാദിനത്തില്‍ നമ്മെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സമൂഹധാരയില്‍ സ്ത്രീയുടെ പദവിയും പങ്കും ശക്തമായി സ്ഥിരീകരിക്കപ്പെട്ടുവെങ്കിലും അവള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ വര്‍ദ്ധമാനദിശയിലാണ്. അതിന് സ്ത്രീയും ഉത്തരവാദിയാണോ എന്നൊരു ചോദ്യവും നിലനില്‍ക്കുന്നുണ്ട്.

ഇന്ന് അന്താരാഷ്ട്ര വനിതാദിനം. സ്ഥൈര്യത്തിന്റെയും പോരാട്ടത്തിന്റെയും ഒരുപാട് ഓര്‍മകള്‍ ഈ ദിവസത്തിന് പിന്നിലുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും ഈ ദിനത്തിന് കൂട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കിലെ വനിതകള്‍ ശക്തമായ സമരവും തുടര്‍ന്ന് പ്രക്ഷോപവും ആരംഭിച്ചു. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനെതിരേ വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ആദ്യമായി സമരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.

സ്ത്രീകളുടെ സമരാഗ്നി കത്തിജ്ജ്വലിച്ച ഈ ദിവസം ലോക വനിതാദിനമായി അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന് സമരാഗ്നി ലോകമാകെ പടര്‍ന്ന് പിടിച്ചു. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തി. 1909 ഫെബ്രുവരി 28നു യുഎസ്സിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി. പത്തൊന്‍പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ന്യൂയോര്‍ക്കില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വനിതകളുടെ ഓര്‍മയ്ക്കായിരുന്നു വനിതാ ദിനാചരണം. 1910ല്‍ നടന്ന സോഷ്യലിസ്റ്റ് ഇന്റര്‍നാഷനല്‍ സമ്മേളനത്തിലാണ് ലോക വനിതാദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നത്. ജര്‍മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വനിതാ വിഭാഗം അധ്യക്ഷ ക്ലാര-സെട്കിര്‍ ആണ് ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത്. ഇതനുസരിച്ച് 1911 മാര്‍ച്ച് 19നു ജര്‍മനിയും സ്വിറ്റ്‌സര്‍ലന്‍ഡും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. അന്ന് 17 രാജ്യങ്ങളില്‍ നിന്നുള്ള വനിതാ പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പങ്കുവയ്ക്കപ്പെട്ട ഈ ആശയത്തിന് അപ്പോള്‍ത്തന്നെ അംഗീകാരം നല്‍കി. തുടര്‍ന്ന്, തൊട്ടടുത്ത വര്‍ഷം 1944 മാര്‍ച്ച് എട്ടിന് അന്താരാഷ്ട്രതലത്തില്‍ ഈ ദിനം ആചരിക്കപ്പെട്ടു. 1925 ലാണ് ഐക്യരാഷ്ട്രസഭ മാര്‍ച്ച് 8 വനിതാദിനമായി പ്രഖ്യാപിച്ചത്.

സ്ത്രീകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ക്കിടയില്‍ ശക്തമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ സ്ത്രീ മുന്നേറ്റം അത്ഭുതാവഹമാണ്. ഇന്ത്യയില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷം സ്ത്രീശാക്തീകരണത്തിന് ഗവണ്‍മെന്റും മറ്റുഏജന്‍സികളും മുഖ്യപരിഗണന നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവരുടെ സാക്ഷരതാനിരക്കില്‍ വ്യക്തമായ കുതിച്ചു ചാട്ടമുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെയും പ്രഫഷനല്‍ വിദ്യാഭ്യാസത്തിന്റെയും മേഖലകള്‍ തുറന്നുകിട്ടിയതോടെ സ്ത്രീകള്‍ അവരുടെ കരുത്ത് തെളിയിച്ചു. 1980കളുടെ ആദ്യഘട്ടം വരെ എന്‍ജിനീയറിങ്, മെഡിസിന്‍, നിയമം എന്നീ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം പരിമിതമായിരുന്നെങ്കിലും കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ വന്‍ കുതിച്ചുചാട്ടമാണ് സംഭവിച്ചത്.

സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ സ്ത്രീയുടെ ഇടപെടലുകള്‍ക്ക് വേഗവും ശബ്ദവും വര്‍ധിച്ചിട്ടുണ്ട്. കലാപരമായും സാഹിത്യമേഖലകളിലും വ്യതിരിക്തമായ ഇടം നേടിയെടുക്കാനും അടുത്തകാലത്തായി ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാലും സാമൂഹികമായി സ്ത്രീകളുനഭവിച്ചുപോരുന്ന വിവേചനം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല എന്നതുതന്നെയാണ് യാഥാര്‍ഥ്യം. ഭരണപരമായും നിയമപരമായുമുള്ള നടപടികള്‍ കാര്യക്ഷമമോ ഫലപ്രദമോ അല്ല എന്നതായിരിക്കണം കാരണം.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജാതിവ്യവസ്ഥയുടെയും കാലങ്ങളായി നിലനില്‍ക്കുന്ന അപരിഷ്‌കൃത നിയമങ്ങളുടെയും പേരില്‍ ഗ്രാമീണ അവസ്ഥിത-പിന്നാക്ക സ്ത്രീകള്‍ ഇന്നും വസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്. സ്ത്രീധനം, ശൈശവവിവാഹം, പെണ്‍ശിശുഹത്യ തുടങ്ങിയവയുടെ പേരില്‍ അവരിപ്പോഴും അസ്വസ്ഥതകളും ദുരിതങ്ങളും പേറുന്നു. നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുകയും ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതം പിച്ചിചീന്തുകയും ചെയ്ത സ്ത്രീധന സമ്പ്രദായത്തെ നിയമപരമായ നടപടികള്‍ കൊണ്ടുമാത്രം നിയന്ത്രിക്കാന്‍ സാധ്യമല്ല. അതിന് സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം, പ്രത്യേകിച്ചും സമൂഹത്തിലെ വരേണ്യവര്‍ഗക്കാരുടെ സ്ത്രീധനം എന്ന വിപത്തിനെ വ്യാപിപ്പിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും അവര്‍ക്കാണ്.

ഇതിനെല്ലാം മുകളില്‍ ഇന്നത്തെ സ്ത്രീത്വം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അവര്‍ക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളാണ്. പ്രബുദ്ധ കേരളത്തില്‍ മാത്രം 62.35 സ്ത്രീകള്‍ മാനസികപീഡനത്തിനു വിധേയരാകുന്നുവെന്നാണ് കണക്കുകളുടെ കണ്ടെത്തല്‍. ഒന്നിലധികം പീഡനശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇന്ന് കേരളത്തില്‍ ഒരു ദിനപത്രവും ഇറങ്ങുന്നില്ല. സാംസ്‌കാരിക ജീര്‍ണതയുടെയും സദാചാര തകര്‍ച്ചയുടെയും മൂല്യ നിരാസത്തിന്റെയും വാര്‍ത്തകള്‍ ഉള്ളം തകര്‍ക്കുന്നതാണ്. പെറ്റമ്മപോലും മാനഭംഗത്തിനിരയാവുകയും സ്വന്തം രക്തത്തില്‍ പിറന്നമകളെ അന്യര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്യുന്ന സംസ്‌കാരം ഏത് വിദ്യാഭ്യാസത്തിന്റെയോ വിദ്യാഭ്യാസക്കുറവിന്റെയോ സൃഷ്ടിയാണെന്നറിയില്ല. വീട്ടിലും നാട്ടിലും പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും സ്ത്രീ ഇരയാവുന്നു. കേരളം വേശ്യാലയമാണെന്ന് പര്‍വതീകരിക്കുകയല്ല-ഇതിനാരാണ് ഉത്തരവാദി ആല്‍ഡൗസ് ഹക്‌സ്‌ലിയുടെ 'സൗന്ദര്യ വ്യവസായം' എന്ന ശക്തമായ ഒരു എഴുത്തുണ്ട്. 1929ലെ അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയുടെ കാലത്ത് മാന്ദ്യം ബാധിക്കാതിരുന്ന ഒരേയൊരു വ്യവസായം സൗന്ദര്യവ്യവസായമായിരുന്നുവെന്ന് അദ്ദേഹം എഴുതി. തകര്‍ച്ചയുടെ കാലത്തും മുഖവും ശരീരവും മിനുക്കാന്‍ ആഴ്ചയില്‍ 30 ലക്ഷം പൗണ്ട് വരെ അമേരിക്കന്‍ സ്ത്രീകള്‍ ചെലവഴിച്ചത്രേ. ഇന്ന് സ്ത്രീനേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സ്ത്രീ തന്നെയാണോ ഉത്തരവാദി എന്നാലോചിച്ചപ്പോള്‍ ഓര്‍ത്തുപോയതാണ് ഹക്‌സ്‌ലിയുടെ എഴുത്ത്. മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട പുരുഷനെ ഒന്നാം പ്രതിയാക്കാമെങ്കിലും അവന്റെ കൂടെയോ അല്ലെങ്കില്‍ രണ്ടാം സ്ഥാനത്തോ പ്രതിപ്പട്ടികയില്‍ അവളുണ്ടെന്ന് പറയാതെവയ്യ.

ഇറാഖിലും അഫ്ഗാനിലുമൊക്കെ സാമ്രാജ്യത്വ അധിനിവേശാനന്തരം അവിടുത്തെ സ്ത്രീകള്‍ നേരിടുന്ന മാനസിക,ശാരീരിക പീഡനങ്ങളെ ഓര്‍ക്കാതെയല്ല ഇങ്ങനെ എഴുതുന്നത്. തീര്‍ച്ചയായും അവിടെ കുറ്റക്കാരന്‍ കാമദാഹിയായ സാമ്രാജ്യത്വശക്തിയോ അനുകൂലികളോ ആണ്. മുമ്പത്തേക്കാളേറെ സ്വാതന്ത്ര്യമനുഭവിക്കുന്ന ആധുനിക സ്ത്രീ സ്വയം ചൂഷണം ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് ശരി. അവരുടെ വസ്ത്രസംസ്‌കാരവും സാമൂഹിക ഇടപെടലുകളുടെ രീതിയും കലാരംഗത്തെ നാണമില്ലായ്മയുമൊക്കെയാവാം കാരണങ്ങള്‍. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ നിര്‍വചനങ്ങള്‍ ഈ ലോകവനിതാദിനത്തില്‍ പുനരാലോചനക്ക് വിധേയമാക്കണം.

വിലാപങ്ങള്‍ക്കപ്പുറം പുതിയ മാറ്റങ്ങളുടെ ചാലകശക്തിയാകാന്‍ സ്ത്രീ സമൂഹത്തെ ആഹ്വാനം ചെയ്യുന്നതാണ് ഈ വര്‍ഷത്തെ വനിതാദിന പ്രമേയം. സാമ്പ്രദായിക രീതിശാസ്ത്രങ്ങള്‍ക്കെതിരേ നിരന്തരം വെല്ലുവിളി ഉയര്‍ത്തുക മാത്രമല്ല മാറ്റമെന്നും സ്ത്രീ സംഘടനകള്‍ തിരിച്ചറിയണം. മുദ്രാവാക്യങ്ങളിലും അപഗ്രഥന രീതികളിലും കാഴ്ച്ചപ്പാടുകളിലും മാറ്റം ആവശ്യമാണ്. എല്ലാം തകര്‍ത്തെറിയണമെന്ന ചില സ്ത്രീവാദ ചിന്തകളുടെ അപകടവും ആശയപാപ്പരത്വവും ഇന്ന് പലരും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഫെമിനിസത്തെ ഒരു അശ്ലീല പദമായി പുതിയ തലവും കാണുന്നുവെന്നാണ് യൂറോപ്യന്‍ പഠനങ്ങള്‍ തെളിയിക്കുന്നത്.

പുരുഷനോടൊപ്പമെത്തുകയാണ് ഏറ്റവും വലിയ സ്ത്രീപക്ഷ മുദ്രാവാക്യമെന്ന് പറഞ്ഞു പഠിപ്പിക്കുന്നവര്‍ യഥാര്‍ഥ സ്ത്രീപ്രശ്‌നങ്ങളില്‍നിന്നു സമൂഹത്തെ വഴിതിരിച്ചു വിടുകയാണ് ചെയ്യുന്നതെന്ന് പുതുതലമുറ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നുവെന്നു ഈ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. പ്രശ്‌നത്തിന്റെ അടിസ്ഥാനവും കാതല്‍വശവും മനസ്സിലാക്കാതെയുള്ള സകല സ്ത്രീപക്ഷ പോരാട്ടവും വിപരീതഫലം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്ന് എല്ലാവരും മനസ്സിലാക്കണം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 days ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago