ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
കുന്നംകുളം: ഇസ്‌ലാം മാനവികതയിലും സ്‌നേഹത്തിലും പരമ പ്രധാനമായി പരസ്പര സൗഹാര്‍ദ്ധത്തിന്റേയും സിദ്ധാന്തമാണ് ഉയര്‍ത്തികാട്ടുന്നതെന്ന് പ്രമുഖ മതപ്രഭാഷകനായ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പറഞ്ഞു.കുന്നംകുളം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിന്റെ പ്രധാന പള്ളികളില്‍ രണ്ടാമത്തേതെന്ന് വിശ്വസിക്കുന്ന മദീനയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് ആരാധനക്കും പ്രാര്‍ഥനക്കും അവസരം നല്‍കിയ മുഹമ്മദ് നബിയുടെ പാത പിന്തുടരുന്നവരാണ് യതാര്‍ഥ മുസ്‌ലീംങ്ങള്‍. പരസ്പരം കലഹിക്കാനും ആയുധമെടുക്കാനും മതം പറയുന്നില്ല. റംസാന്‍ ആത്മ, ശാരീരിക ശുചീകരണത്തിന്റെ മാസമാണ്. വായനക്ക് ഏറെ പ്രാധാന്യം കല്‍പിക്കുന്ന ഇസ്‌ലാം മതവിശ്വാസികള്‍ ഖുര്‍ആന്‍ പാരായണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നത് ഖുര്‍ആന്‍ അവതരിപ്പിക്കപെട്ട മാസമായതിനാലാണ്.
വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഉമ്മര്‍ കരിക്കാട് അധ്യക്ഷനായിരുന്നു. കുന്നംകുളം ഡി.വൈ.എസ്.പി ഫെയ്മസ് വര്‍ഗീസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എ കൃഷണദാസ്, ഫാദര്‍.പത്രോസ്, ആര്യ മഹര്‍ഷി, കെ.പി സാക്‌സണ്‍, ജോസ് മാളിയേക്കല്‍, ഡെന്നി പുലിക്കോട്ടില്‍ സംസാരിച്ചു.തുടര്‍ന്ന് ഇഫ്താര്‍ വിരുന്നും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."