പാണ്ടങ്കോട്ടെ വ്യാജസിദ്ധനെ അറസ്റ്റ് ചെയ്യണം: ജനകീയസമിതി
കല്‍പ്പറ്റ: ആദിവാസി പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന പാണ്ടങ്കോട്ടെ വ്യാജ സിദ്ധനെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഇതിനെതിരേ രൂപീകരിച്ച ജനകീയസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പടിഞ്ഞാറത്തറ സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഒന്നില്‍പോലും അന്വേഷണം നടത്തിയിട്ടില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തി. ഇയാള്‍ക്കെതിരെ ജില്ലാ കലക്ടര്‍, പൊലിസ്, ആര്‍.ഡി.ഒ എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിലൊന്നും നടപടിയുണ്ടായില്ല.
സിദ്ധന്‍ ഒളിവില്‍പോയതിനെ തുടര്‍ന്ന് ഇവിടെ കര്‍മ്മങ്ങള്‍ നടത്താന്‍ ഒരു പൊലിസുകാരന്‍ എത്തിയിട്ടുണ്ടെന്ന വിവരം നാട്ടുകാര്‍ അറിഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പടിഞ്ഞാറത്ത പൊലിസില്‍ വിവരമറിയിച്ചു.
പടിഞ്ഞാറത്തറ എസ്.ഐ സ്ഥലത്തെത്തി ഇയാളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ സിദ്ധന്റെ മന്ത്രവാദ കേന്ദ്രത്തിനുള്ളില്‍ കയറി ഒളിക്കുകയായിരുന്നുവെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഇയാള്‍ പൊലിസ് സേനക്ക് തന്നെ അപമാനമാണെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജനകീയ സമിതി ഭാരവാഹികളായ നടുക്കണ്ടി മമ്മുട്ടി, എം.കെ ശിവദാസന്‍, യു.പി ഹുസൈന്‍, പി.ഡി പീറ്റര്‍, ടി റഷീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."