ബജറ്റും നിര്‍മാണരംഗവും
ക്ഷേമപദ്ധതികള്‍ക്കും സുരക്ഷാപദ്ധതികള്‍ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയ ബജറ്റ്് സംസ്ഥാനത്തിന്റെ പ്രധാന തൊഴില്‍ മേഖലയും സാമ്പത്തിക സ്രോതസ്സുമായ കെട്ടിട നിര്‍മാണ രംഗത്തെ അവഗണിച്ചതായാണു കാണുന്നത്. നിര്‍ജീവമായ സ്വകാര്യ നിര്‍മാണ വ്യവസായത്തെ സജീവമാക്കുന്ന ഒരു നിര്‍ദേശവും ബജറ്റിലില്ല എന്നതാണ് വസ്തുത. കമ്പി, സിമന്റ്, മണല്‍ തുടങ്ങിയ നിര്‍മാണ സാമഗ്രികളുടെ വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയും പ്രവാസി നിക്ഷേപകരും അന്യ സംസ്ഥാന തൊഴിലാളികളും രംഗമുപേക്ഷിച്ചു പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ഈ രംഗത്തുള്ളവര്‍ ബജറ്റ് നിര്‍ദേശങ്ങളെ കാത്തിരുന്നത്.
എന്നാല്‍, നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കുന്നതിനോ നിര്‍മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനോ ഒരു നിര്‍ദേശവും ധനമന്ത്രി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആയിരക്കണക്കിന് കോടി രൂപയുടെ വിവിധ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ധനസമാഹരണത്തിനുള്ള വഴികള്‍ 'കിഫ്ബി'യിലേക്കുള്ള നിക്ഷേപ സമാഹരണമായാണ് കാണുന്നത്. എന്നാല്‍, സംസ്ഥാനത്തിന്റെ സാമ്പത്തികരംഗം ഒരു പരിധി വരെ നിയന്ത്രിക്കുന്നതും പ്രവാസി നിക്ഷേപകര്‍ക്ക് സ്വീകാര്യമെന്ന് തെളിയിച്ചതുമായ നിര്‍മാണരംഗത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ല എന്നതാണ് ഖേദകരം.
നോട്ട് നിരോധനത്തെ തുടര്‍ന്ന് ഊര്‍ദ്ധശ്വാസം വലിക്കുന്ന നിര്‍മാണരംഗം അനേകം പ്രതികൂല സാഹചര്യങ്ങളാണ് അഭിമുഖീകരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ ദൗര്‍ബല്യം, ക്വാറി നിയന്ത്രണം, മണല്‍ മാഫിയ, തീരദേശ നിയമം, ജിയോളജി, നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം, മലയോര മേഖല, കസ്തൂരി രംഗന്‍, ഇടക്കിടെയുള്ള വില വര്‍ധനകളും നികുതി നിര്‍ദേശങ്ങളും തുടങ്ങി അനേകം നിയന്ത്രണങ്ങളും നിരോധനങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന നിര്‍മാണരംഗത്തിന് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്ന ഒരു നിര്‍ദേശം പോലും ഉണ്ടായിട്ടില്ല.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടി(കിഫ്ബി)ലേക്ക് നിക്ഷേപം സ്വരൂപിക്കുവാനുള്ള നിര്‍ദേശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയത് നല്ലത് തന്നെ. പക്ഷേ, നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് സ്വീകാര്യമായ ലാഭ പദ്ധതികള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നുവോ എന്ന് പരിശോധിക്കേണ്ടതാണ്. പ്രവാസികളും വിദേശ നിര്‍മാണ കമ്പനികളും ആത്മവിശ്വാസത്തോടെ കോടികള്‍ നിക്ഷേപിച്ചിരുന്ന മേഖലയാണ് സ്വകാര്യ നിര്‍മാണ രംഗം. ഈ രംഗത്തെ സജീവമാക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ അടിയന്തരമായി ആവിഷ്‌കരിക്കേണ്ടിയിരുന്നത്.
ഇടക്കാലത്ത് നിയന്ത്രണങ്ങളും നിരോധനങ്ങളും നിര്‍മാണ നിയമങ്ങള്‍കൊണ്ടും നിര്‍മാണ രംഗം നിര്‍ജീവമായിരുന്നു. നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കുകയും ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുക, അനാവശ്യമായ നിയന്ത്രണങ്ങള്‍ ഒഴിവാക്കുക എന്നിവയ്ക്ക് പ്രചോദനവുമാകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ രംഗം സജീവമാക്കാമായിരുന്നു. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തദ്ദേശീയര്‍ക്കും അനേകം പ്രഫഷനലുകള്‍ക്കും തൊഴില്‍ നല്‍കിയിരുന്ന ഈ മേഖലയെ ഇടതു സര്‍ക്കാരിന്റെ കന്നി ബജറ്റില്‍ പരിഗണിച്ചില്ല എന്നത് തികച്ചുംഖേദകരമാണ്.
(മുന്‍ സംസ്ഥാന പ്രസിഡന്റ്,
ലെന്‍സ് ഫെഡ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."