HOME
DETAILS
MAL
ബാര്‍കോഴ: വിജിലന്‍സ് ഹൈക്കോടതിയില്‍ രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചു
backup
March 08 2017 | 05:03 AM
കൊച്ചി: കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയാതെ വിജിലന്‍സിന്റെ രണ്ടാം സത്യവാങ്മൂലം. പ്രോസിക്യൂട്ടറെ മറികടന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ രണ്ടാം സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായരുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി.
ബാര്‍ കോഴക്കേസില്‍ മാണിയുടെ ഹരജി പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് രണ്ടാം സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. താനറിയാതെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി സതീശന് പറഞ്ഞു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് ഹൈക്കോടതിയിലെ കേസിന് അല്ലെന്നാണ് ഡി.ജി.പി മഞ്ചേരി ശ്രീധരന് നായരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."