ബജറ്റ് 2019-പ്രളയ സെസ് രണ്ടു വര്‍ഷത്തേക്ക്; നവ കേരളത്തിന് 25 പദ്ധതികള്‍
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നാലാമത് ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. ശ്രീനാരായണ ഗുരുവിനെ പരാമര്‍ശിച്ചാണ് ധനമന്ത്രി ബജറ്റവതരണം തുടങ്ങിയത്.
പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടെന്ന് അദ്ദേഹം തന്റെ ആമുഖത്തില്‍ പറഞ്ഞു. ഇത് പുനര്‍നിര്‍മാണത്തിന്റെ കാലമാണെന്ന് പറഞ്ഞ മന്ത്രി ശബരിമല സമരത്തെ വിമര്‍ശിച്ചു. ഇത് പ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ രണ്ടാമത്തെ ദുരന്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയം ഒന്നിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമിച്ചു. വനിതാമതിലിനെ പുകഴ്ത്തി. വനിതാ മതില്‍ സംസ്ഥാനത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി.
- നവോത്ഥാന പഠന മ്യൂസിയം തിരുവനന്തപുരത്ത്.
- സ്ത്രീശാക്തീകരണ അവാര്‍ഡ് എര്‍പെടുത്തും. അതിന് രണ്ട് കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കും.
- എല്ലാ ജില്ലകളിലും വനിതാ മതിലിന് തുല്യമായ പരിപാടികള്‍.
- പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി.
- ആയിരം കോടി രൂപ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന്.
- നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍. റീബില്‍ഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്
- തൊഴിലുറപ്പ് പദ്ധതിയില്‍ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി.
- കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൂല്യ വര്‍ധനക്ക് പ്രത്യേക പദ്ധതി, നെല്‍കര്‍ഷകര്‍ക്ക് ആശ്വാസം
- നാളികേരത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും
- റബ്ബര്‍ താങ്ങുവില 500 കോടി രൂപ. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും
- കുരുമുളക് കൃഷിക്ക് 10 കോടി
- വികസന പദ്ധതികളില്‍ പാരിസിഥിതിക പരിഗണന ഉണ്ടാവും.
- 1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി. കൃഷിനാശം നേരിടാന്‍ 20 കോടി
- മലയോര മേഖലയുടെ പുനര്‍ നിര്‍മാണത്തിന് പ്രത്യേക പദ്ധതി.
- മത്സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി. കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ.
- സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞു സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ.
- കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍, ഐടി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍
- 20 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കും. പൊതുമേഖലയെ സംരക്ഷിക്കും
- അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ തന്നെ മാറും.
- സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ്.
- ഈ വര്‍ഷം പതിനായിരം ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്‌സിഡി നല്‍കും.
- 585 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജലപാത ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും
- തിരുവനന്തപുരം - കാസര്‍കോട് സമാന്തര റെയില്‍പാത നിര്‍മാണം ഈവര്‍ഷം. 515 കിലോ മീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ്.
- ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികള്‍ മരണപ്പെട്ടാല്‍ മൃതദേഹം വീട്ടിലെത്തിക്കാനുള്ള ചിലവ് ഇനിമുതല്‍ നോര്‍ക്ക വഹിക്കും.
- ലോക കേരളസഭയ്ക്ക് അഞ്ചുകോടി രൂപ വകയിരുത്തി.
- കേരളത്തിലെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ മാത്രമാക്കും. കുടുംബശ്രീ വഴി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യും.
- കുടുംബശ്രീക്ക് 1000 കോടി. കുടുംബശ്രീ 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കും.
- സ്‌കൂളുകളില്‍ അക്കാദമിക ഉന്നമനത്തിന് 32 കോടി. ഗണിതം, ഇംഗ്ലീഷ്, ശാസ്ത്രം എന്നി വിഷയങ്ങളുടെ അധ്യാപനം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍
- കലോത്സവങ്ങള്‍ക്ക് 6.5 കോടി
- ക്ഷേമപെൻഷൻ നൂറുരൂപ വർധിപ്പിച്ചു.
- എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 20 കോടി
- സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും. നാലു ഭാഗങ്ങളുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്
- വിവിധ കാര്‍ഷിക പദ്ധതികള്‍ക്കായി 2500 കോടി രൂപ നീക്കിവെച്ചു.
-
വയനാട്ടിലെ കുരുമുളക് കൃഷി പുനരുദ്ധരിക്കാന്‍ 10 കോടി
-
ന്യൂനപക്ഷ ക്ഷേമത്തിന് 49 കോടി
-
ശബരിമലയ്ക്കായി 147.75 കോടി. പമ്പ,നിലയ്ക്കല്‍, എരുമേലി റാന്നി എന്നിവിടങ്ങളില്‍ പണം വിനിയോഗിക്കും. ശബരിമല റോഡ് വികസനത്തിന് 200 കോടി
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി,കൊച്ചി, മലബാർ ദേവസ്വം ബോർഡുകൾക്ക് 36 കോടി
-
അഞ്ചു വര്‍ഷം കൊണ്ട് ക്ഷേമപെന്‍ഷന്‍ 1500 രൂപയാക്കുക എന്നത് ലക്ഷ്യം
- പ്രളയംമൂലം നഷ്ടമുണ്ടായ വ്യാപാരികൾക്ക് നൽകാൻ 20 കോടി വകയിരുത്തി. മാർച്ച് 31 വരെ എടുക്കുന്ന വായ്പകളുടെ ഒരു വർഷത്തെ പലിശ സർക്കാർ വഹിക്കും.
- മലബാർ കാൻസർ സെന്ററിന് 35 കോടി
- കെഎസ്‌ആർടിസിക്ക് 1000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു
- വയനാട് – ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. കൊല്ലം ബൈപ്പാസിലെ കല്ലുംതാഴത്ത് ഫ്ലൈഓവർ വരും.
- ശുചിത്വ മിഷന് 260 കോടി. ഉറവിട മാലിന്യ സംസ്കരണത്തിന് 90 ശതമാനം വരെ സംബ്സിഡി നല്‍കും.
- സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശിക പണമായി നല്‍കും. ഏപ്രിലില്‍ രണ്ട് ഗഡു നല്‍കും
-
ജി.എസ്.ടി വരുമാനം അടുത്ത സാമ്പത്തിക വര്‍ഷം 30 ശതമാനം ഉയരും.
-
ഉയര്‍ന്ന ജി.എസ്.ടി സ്ലാബിലെ ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം പ്രളയ സെസ്.
-
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ക്ക് കാല്‍ശതമാനം സെസ്.
-
ധനകമ്മി ഒരു ശതമാനമായും റവന്യൂകമ്മി 3.30 ശതമാനമായും കുറയ്ക്കും
-
മദ്യത്തിന് രണ്ട് ശതമാനം നികുതി വര്‍ധിപ്പിച്ചു
-
നികുതി കുടിശ്ശികയുള്ളവര്‍ക്ക് പൊതുമാപ്പ് പദ്ധതി
വില കൂടും
- സോപ്പ്
- ടൂത്ത് പേസ്റ്റ്
- ശീതള പാനീയങ്ങൾ
- ചോക് ലേറ്റ്
- കാറുകൾ
- ഇരുചക്ര വാഹനങ്ങൾ
- മൊബൈൽ ഫോൺ
- കമ്പ്യൂട്ടർ
- ഏസി
- ഫ്രിഡ്ജ്
- പാക്കറ്റ് ഭക്ഷണം
- വാഷിംഗ് മെഷീൻ
- പെയിന്‍റ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."