HOME
DETAILS

ഹയര്‍ സെക്കന്‍ഡറി പരീക്ഷ: വിദ്യാഭ്യാസ വകുപ്പിനെതിരേ അധ്യാപക സംഘടനകള്‍

  
backup
March 10 2020 | 17:03 PM

higher-secondary-exam-issue-123

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി പരീക്ഷ തുടങ്ങിയ ദിവസം തന്നെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് അയയ്ക്കാന്‍ കഴിയാതെപോയത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് അധ്യാപക സംഘടനകള്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഉത്തരക്കടലാസ് അധ്യാപകന്‍ മാറ്റിയെഴുതി വന്‍ ക്രമക്കേട് നടന്ന സാഹചര്യത്തില്‍ അതാത് ദിവസം തന്നെ പേപ്പറുകള്‍ മൂല്യനിര്‍ണയ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമായിരുന്നു. എന്നാല്‍ പരീക്ഷയുമായി ബന്ധപ്പെട്ട ഐ എക്‌സാം സോഫ്റ്റ്‌വെയര്‍ അയയ്‌ക്കേണ്ട കേന്ദ്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. ഇതിനുള്ള സ്ലിപ്പും സോഫ്റ്റ്‌വെയറില്‍ ലഭ്യമായില്ല. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വന്ന ഗുരുതര വീഴ്ചയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അബ്ദുല്ല വാവൂരും ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടിലും പ്രസ്താവനയില്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ സമയബന്ധിതമായും കാര്യക്ഷമമായും നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് അധികാരികള്‍ തയാറാവണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്ലത്തീഫ്, ജനറല്‍ സെക്രട്ടറി സി.ടി.പി ഉണ്ണിമൊയ്തീന്‍, ട്രഷറര്‍ ഡോ:എസ്. സന്തോഷ്‌കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago