ഹോട്ടലില്‍ അക്രമം നടത്തിയവര്‍ പിടിയിലായി
കയ്പമംഗലം: ചെന്ത്രാപ്പിന്നിയില്‍ ഹോട്ടലില്‍ അക്രമം നടത്തിയ കേസില്‍ മൂന്നു പേരെ കയ്പമംഗലം പൊലിസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശികളായ തോട്ടുപറമ്പത്ത് റിസ്വാന് (24), മൂത്തേരി ജിതുകൃഷ്ണ (23), പുതിയവീട്ടില്‍ ഷഫീര്‍ (32) എന്നിവരെയാണ് എസ്.ഐ. വി.വി. തോമസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ചെന്ത്രാപ്പിന്നിയില്‍ ദേശീയപാതയോരത്തുള്ള മര്‍വ്വ ഹോട്ടലിലായിരുന്നു അക്രമം ഉണ്ടായത്. മദ്യപിച്ചെത്തിയ സംഘം ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ബഹളം വെക്കുകയും മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന രീതിയില്‍ അസഭ്യം പറയുകയും ചെയ്തതിനെ ഹോട്ടല്‍ ജീവനക്കാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് ഹോട്ടലില്‍ നിന്നും പുറത്തുപോയ സംഘം വീണ്ടും വന്ന് ഹോട്ടലുടമയുടെ മകനെയും ജീവനക്കാരനെയും അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഹോട്ടലിന്റെ ചില്ലും തകര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."