സിവില്‍ സ്റ്റേഷനിലെ സ്ഫോടനം
കൊല്ലം: സിവില്സ്റ്റേഷന് വളപ്പില്‍ നടന്ന സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് പി.എസ് സ്വര്‍ണമ്മയെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ എ.ഷൈനമോള്‍ ഉത്തരവായി. മജിസ്റ്റീരിയല്‍ അന്വേഷണത്തിനാണ് ഉത്തരവ്.
സിവില്‍ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്നാണ് കലക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
സിവില്‍ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയില്‍ യോഗവും ചേര്‍ന്നു. സിവില്‍ സ്റ്റേഷനിലും പരിസരത്തുമുള്ള ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍, ഇ വേസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ നീക്കം ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ അതത് വകുപ്പുകളുടെ ജില്ലാ മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
കലക്ട്രേറ്റിലെ സി.സി ടി.വി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സുരക്ഷയുടെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിക്കറ്റ് ഗേറ്റുകള്‍ അടച്ചിട്ടു. സിവില്‍ സ്റ്റേഷനില്‍ 24 മണിക്കൂറും പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലിസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിനും രാത്രികാല നിരീക്ഷണം ശക്തമാക്കാനും നടപടി സ്വീകരിക്കാന്‍ പൊലിസ് കമ്മിഷ്ണര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ നടപ്പാക്കാനും മേല്‍നോട്ടം വഹിക്കാനുമായി വിവിധ ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."