HOME
DETAILS

എല്ലാം വിറ്റുതുലയ്ക്കുന്ന ഭരണം

  
backup
March 10 2020 | 17:03 PM

n-abu-todays-article-11-03-2020

 


കോടിക്കണക്കിനു രൂപ അധികൃതരുടെയെല്ലാം ഒത്താശയോടെ വെട്ടിച്ചെടുത്ത് രാജ്യം വിട്ടുപോയവരുടെ പട്ടിക നീണ്ടുപോവുമ്പോഴും ദരിദ്രനാരായണന്മാരുടെ പിച്ചച്ചട്ടിയില്‍ നിന്നു കൈയിട്ടുവാരാന്‍ ശ്രമിക്കുകയാണ് ഭരണാധികാരികള്‍. രാഷ്ട്രത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ധനശാസ്ത്ര വിദഗ്ധന്‍മാര്‍ ആശങ്കപ്പെടുമ്പോള്‍, ആ വിവരമൊന്നും നാട്ടുകാര്‍ അറിയാതിരിക്കാന്‍ ഭരണകൂടം തന്നെ വംശഹത്യക്കു നേതൃത്വം നല്‍കുന്നു. അരുണ്‍ ജെയ്റ്റ്‌ലിയെ തുടര്‍ന്നു ധനമന്ത്രിപദം ഏറ്റെടുത്ത നിര്‍മല സീതാരാമന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്ത മഹിളയാണെങ്കിലും, അവര്‍ ധനകാര്യവിദഗ്ധയാണെന്നു ആരും പറയില്ല. കളിമണ്‍ പാത്രങ്ങള്‍ക്കുവരെ വിലകൂടുന്നതരത്തിലുള്ള ബജറ്റ് പ്രഖ്യാപനമാണല്ലോ മന്ത്രി നടത്തിയത്. പിന്നാലെ പാചകവാതകത്തിനു 146 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആറു മാസത്തിനുള്ളില്‍ 284 രൂപയുടെ വര്‍ധന.
ഐ.ഡി.ബി.ഐ മുതല്‍ എല്‍.ഐ.സി വരെയുള്ളവയുടെ ഓഹരികള്‍ വിറ്റും ധനം സമാഹരിക്കാനാണ് മോദി ഭരണത്തിന്റെ നീക്കം. അങ്ങനെയെങ്കിലും കരകയറാനൊക്കുമോ എന്നുള്ള നോട്ടം. തിരുവനന്തപുരത്ത് ബി.എസ്.എന്‍.എല്‍ ആസ്ഥാനത്തെ ഒരുനിലയാകെ ബറോഡാ ബാങ്കിനു കൊടുത്തുകഴിഞ്ഞു. റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവച്ചു. കിട്ടാക്കടത്തില്‍പ്പെട്ട് ഉഴലുന്ന യെസ് ബാങ്കിന്റെ നടത്തിപ്പിലും പാകപ്പിഴകളേറെ കണ്ടെത്തി. ആറ് വര്‍ഷത്തിനുള്ളില്‍ 26 പൊതു മേഖലാ ബാങ്കുകളുടെ 34000 ശാഖകള്‍ അടച്ചിടുകയോ ലയിപ്പിക്കുകയോ ചെയ്തുവെന്നാണ് വിവരാവകാശ രേഖ നല്‍കുന്ന വിവരം. രൂപവില കുറയുകയും സ്വര്‍ണവില കുതിക്കുകയും ചെയ്യുമ്പോള്‍ അതും കൊവിഡ് കാരണമാണെന്നു പറയുമോ ആവോ.
നമ്മുടെ ബജറ്റ് തുകയേക്കാള്‍ ഏറെ പണം നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്ന പ്രവാസികള്‍ സ്വദേശിവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ കൂട്ടമായിത്തന്നെ നാട്ടിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നതൊന്നും സര്‍ക്കാറിനു അറിയില്ലെന്നു തോന്നുന്നു. ഇന്ത്യയ്ക്കകത്ത് പൗരത്വ പട്ടിക പുതുക്കി നിര്‍ണയിക്കാനും ഒരു പ്രത്യേക സമുദായക്കാരെ നാട്ടില്‍ നിന്നു ആട്ടിയോടിക്കാനും ശ്രമിക്കുന്ന ഭരണനേതൃത്വത്തിനു, ഇന്ത്യക്കാരായ എത്രപേര്‍ വിദേശങ്ങളിലുണ്ടെന്നു പാസ്‌പോര്‍ട്ട് എണ്ണിനോക്കി തിട്ടപ്പെടുത്താന്‍ പോലും ഇതേവരെ സാധിച്ചിട്ടില്ല. വ്യത്യസ്ത ഏജന്‍സികള്‍ നല്‍കുന്ന കൊട്ടക്കണക്കിലാണ് അവര്‍ അഭയം തേടുന്നത്. മുന്‍വര്‍ഷത്തെ വിദേശനിക്ഷേപം 2120 കോടി ഡോളറില്‍ നിന്നു 2440 കോടി ആയി ഉയര്‍ന്നുവെന്ന് ധനമന്ത്രി പറയുന്നു. പുതിയ ഇളവുകള്‍ കൂടുതല്‍ നിക്ഷേപം നാട്ടിലെത്തിക്കുമെന്നും മന്ത്രി പറയുമ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഏഴുലക്ഷം ഇന്ത്യക്കാര്‍ സഊദി അറേബ്യയില്‍ നിന്നു തന്നെ മടങ്ങിവന്നതായി വിദേശമന്ത്രാലയത്തിന്റെ കഴിഞ്ഞ മാസത്തെ കണക്കുകള്‍ പോലും അവരെ കൊഞ്ഞനം കുത്തുന്നു.
ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെങ്കില്‍ റെയില്‍വേ വകുപ്പും എയര്‍ഇന്ത്യയും ബി.എസ്.എന്‍.എല്ലും എല്‍.ഐ.സിയും എല്ലാം വിറ്റഴിക്കുകയും സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതെന്തിനാണ് ? ഇന്റര്‍നെറ്റില്‍ വെളിച്ചം കണ്ട കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ ബി.എസ്.എന്‍.എല്ലിന്റെ നഷ്ടം 14,000 കോടി രൂപയാണ്, എയര്‍ടെല്‍ 23,000 കോടിയിലും വോഡഫോണ്‍ 50,000 കോടിയിലും എത്തി നില്‍ക്കുന്നു.
ഓട്ടോ മൊബൈല്‍ വ്യവസായ രംഗത്ത് പത്തുലക്ഷം പേര്‍ തൊഴില്‍രഹിതരാവുന്നു. വളരെനല്ല നിലയില്‍ നടന്നു വന്നിരുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സില്‍ ശമ്പളം കൊടുക്കാന്‍ പണമില്ലപോലും. ലക്ഷക്കണക്കിനു വീടുകളും ഫ്‌ളാറ്റുകളും ആളുകളെ കാത്ത് ഭാര്‍ഗവീനിലയങ്ങള്‍പോലെ ഒറ്റപ്പെട്ടുകിടക്കുന്നു. ഒരു കാര്‍ട്ടൂണ്‍ ഈയിടെ പുറത്ത് വന്നത് ശ്രദ്ധയില്‍പ്പെടുകയുണ്ടായി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നമുക്കു സുപ്രിം കോടതിയും വിറ്റുകൂടെ എന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചോദിക്കുന്നു. പ്രധാനമന്ത്രിയുടെ മറുപടി: പാടില്ല, പാടില്ല, അവിടെയാണ് നാമിപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago