സ്വദേശികള്‍ക്ക് സഊദിയിലേക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ അനുവദിച്ചു
റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാന സര്‍വിസുകള്‍ നിര്‍ത്തിയതോടെ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ സ്വദേശികള്‍ക്ക് രാജ്യത്തേക്ക് മടങ്ങാന്‍ സഊദി സര്‍ക്കാര്‍ സമയം അനുവദിച്ചു. ജി.സി.സി അടക്കം വിവിധ രാജ്യങ്ങളിലേക്കും തിരിച്ചും സഊദി അറേബ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സഊദിയിലേക്ക് വരാന്‍ കഴിയാതെ കുടുങ്ങിയവര്‍ക്ക് ദുബൈ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നും മടങ്ങിയെത്താന്‍ 72 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ഇതിനായി സര്‍വിസിന് വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് പ്രത്യേക വിമാനങ്ങള്‍ അനുവദിക്കും. യു.എ.ഇ-സഊദി അല്‍ ബത്ഹ കര അതിര്‍ത്തി വഴിയും സഊദി -ബഹ്റൈന്‍ കോസ്വേ വഴിയും ഇവര്‍ക്ക് സ്വദേശത്തേക്ക് ഈ സമയത്തിനുള്ളില്‍ മടങ്ങിയെത്താന്‍ സാധിക്കും.
ബഹ്റൈനിലെ സഊദി പൗരന്മാര്ക്ക് ദമാം കോസ് വേ വഴിയോ ഗള്‍ഫ് എയറിന്റെ പ്രത്യേക വിമാനം വഴിയോ സൗദിയിലേക്ക് മടങ്ങാമെന്നാണു ബഹ്റൈനിലെ സഊദി എംബസി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."