HOME
DETAILS

നെല്‍കൃഷി വികസനത്തിനു പ്രാധാന്യം നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

  
backup
June 18 2016 | 00:06 AM

%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%8d

കൊച്ചി: ഈ സാമ്പത്തിക വര്‍ഷം മുതല്‍ ജില്ലയിലെ നെല്ലുത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ല ഗ്രാമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പൊക്കാളി പോലെയുള്ള ജൈവ നെല്‍ക്കൃഷിക്കു കൂടുതല്‍ സഹായം നല്‍കാന്‍ തയാറാണെന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു ജില്ലാ കലക്ടര്‍ എം.ജി രാജമാണിക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗവിവരങ്ങള്‍ പ്രസിഡന്റ് വിവരിച്ചു.
 ഈ സാഹചര്യത്തില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍  ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്ന പദ്ധതിയും തുടരും. മുമ്പ് ലഭിച്ചവര്‍ക്ക് വീണ്ടും ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും.
കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിനൊപ്പം വനിതകള്‍ക്കായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കണം. പശുവും കിടാവും, അംഗനശ്രീ ഓട്ടോറിക്ഷ, കരിങ്കോഴി പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കും.
 ജില്ലയില്‍ തെരുവു നായ, പേപ്പട്ടി ശല്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരായ നടപടികള്‍ക്കു ഗ്രാമപഞ്ചായത്തുകള്‍ക്കു സഹായം നല്‍കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. എസ്.സി കുട്ടികള്‍ക്ക് വിദേശ പഠനം നല്‍കുന്ന പദ്ധതിയില്‍ ഒട്ടേറെ അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തില്‍ എല്ലാവര്‍ക്കും അവസരം ലഭിക്കുക എന്ന ലക്ഷ്യത്തോടെ സഹായപരിധി 25 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ടെന്നും ആശ സനല്‍ അറിയിച്ചു.
 യോഗത്തില്‍ വൈസ്പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ഡോളി കുര്യാക്കോസ് സ്വാഗതം പറഞ്ഞു.  മുന്‍ പ്രസിഡന്റ് പി. എസ് ഷൈലയും മറ്റ് ജില്ലാ പഞ്ചായത്തംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ വൈസ്പ്രസിഡന്റ് പി. ടി. പോള്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് തുളസി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗ്രൂപ്പു തിരിഞ്ഞ് ചര്‍ച്ച നടത്തി അംഗങ്ങള്‍ നിര്‍ദേശങ്ങള്‍ ജില്ല പഞ്ചായത്തിനു സമര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക സിലിണ്ടറിന് വീണ്ടും വിലവര്‍ധന; 48.50 രൂപ ഉയര്‍ത്തി

latest
  •  2 months ago
No Image

'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം

Kerala
  •  2 months ago
No Image

കട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ

Kerala
  •  2 months ago
No Image

ഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്‌സി നിരക്കുകള്‍ കുറച്ചു

uae
  •  2 months ago
No Image

ഇസ്‌റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം

International
  •  2 months ago
No Image

'മലപ്പുറത്തെ കുറിച്ച് മിണ്ടിയിട്ടില്ല, രാഷ്ട്ര, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്ന വാക്കുകളും പറഞ്ഞിട്ടില്ല' ദി ഹിന്ദുവിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago