വന്യജീവി ആക്രമണം: ദ്രുതകര്‍മ സേന രൂപീകരണം പരിഗണനയിലെന്ന് മന്ത്രി കെ. രാജു
തിരുവനന്തപുരം: വന്യജീവികള്‍ ജനവാസ മേഖലകളില്‍ ഇറങ്ങി അപകടങ്ങള്‍ വരുത്തുന്ന അടിയന്തര സാഹചര്യമുണ്ടായാല്‍ സമയോചിതമായി പ്രവര്‍ത്തിക്കുന്നതിന് പുതിയ ദ്രുതകര്‍മ്മ സേനകള്‍ രൂപീകരിക്കാനുള്ള നടപടികള്‍ പരിഗണനയിലെന്ന് വനംമന്ത്രി കെ.രാജു.
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി കിഫ്ബി മുഖേന സൗരോര്‍ജ വേലി, ആന പ്രതിരോധ മതില്, ക്രാഷ് ഗാര്‍ഡ്, റോപ് ഫെന്‍സ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ടി.വി രാജേഷിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവില്‍ അവലംബിക്കുന്ന പ്രതിരോധ മാര്‍ഗങ്ങളുടെ കാര്യശേഷി സംബന്ധിച്ചും ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടുന്നതിന് ഒരു സമഗ്ര പദ്ധതി തയ്യാറാക്കുന്നതിനും ആ പഠന റിപ്പോര്‍ട്ട് സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും വനാതിര്‍ത്തിയിലുള്ള ജനങ്ങളുടെ സൈ്വര ജീവിതത്തിനും, വന്യജീവികളുടെ സംരക്ഷണത്തിനുമായി വനം വകുപ്പ് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."