സി-ഡിറ്റിനെ മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക രംഗത്തും വിവര സാങ്കേതികവിദ്യയിലും കമ്യൂണിക്കേഷന്‍ രംഗത്തും സിഡിറ്റിനെ മികവിന്റെ കേന്ദ്രമാക്കാന്‍ ഉദേശിക്കുന്നതായി മുഖ്യമന്ത്രി പിറണായി വിജയന്‍. സിഡിറ്റിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
ഐ.ടി രംഗത്തും കമ്യൂണിക്കേഷന്‍ രംഗത്തും സിഡിറ്റിന്റെ സാങ്കേതികശേഷി വര്‍ധിപ്പിക്കുന്നതിനുവേണ്ടി 2016-19 കാലഘട്ടത്തില്‍ 1,236 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. സാങ്കേതിക ജീവനക്കാരുടെ പരിശീലനവും ഉപകരണങ്ങളുടെ ആധുനികവല്‍ക്കരണവും ഈ ഫണ്ട് ഉപയോഗിച്ച് നിര്‍വഹിച്ചിട്ടുണ്ടെന്നും കെ.സു ജോസഫിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ സൈബര്‍ സെക്യൂരിറ്റി കൈകാര്യം ചെയ്യുന്ന മികവിന്റെ കേന്ദ്രമായി സിഡിറ്റിനെ വികസിപ്പിക്കാന്‍ ഉദേശിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഐ.ടി നയരേഖയ്ക്കനുസൃതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, സൈബര്‍ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളില്‍ പ്രാവീണ്യം ആര്‍ജ്ജിക്കുന്നതിന് ഈ മേഖലകളിലെ പ്രമുഖ കമ്പനികളുമായി സാങ്കേതികവിദ്യാ സഹകരണത്തിനും പരിശീലനത്തിനും ഉള്ളടക്ക വികസനത്തിനും ഉള്ള പദ്ധതികള്‍ സിഡിറ്റ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."