HOME
DETAILS
MAL
ഭിന്നശേഷിക്കാരെ മറ്റുപേരുകളില്‍ വിളിക്കരുത്
backup
March 10 2020 | 20:03 PM
നാദാപുരം: ഭിന്നശേഷിക്കാരെ അഭിസംബോധന ചെയ്യുമ്പോള്‍ മറ്റ് പേരുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍.
അംഗ പരിമിതര്‍, വികലാംഗര്‍ എന്നീ പേരുകളാണ് ഇവര്‍ക്കായി ഉപയോഗിച്ചിരുന്നത്. ഇത് തടഞ്ഞുകൊണ്ട്2018 മെയ് 7ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും വിവിധ വകുപ്പുകളില്‍ നിര്‍ദേശം നടപ്പിലാക്കാതെ പഴയ പേരുകള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്.
ഭിന്നശേഷിക്കാരുടെ ദേശീയ അവകാശ നിയമത്തിന് വിരുദ്ധമായി അംഗ പരിമിതര്‍, വികലാംഗര്‍ എന്നിങ്ങനെ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കിയത്.
ഇംഗ്ലീഷില്‍ പേഴ്സണ്‍ വിത്ത് ഡിസെബിലിറ്റി എന്നും ഹിന്ദിയില്‍ ദിവ്യാംഗജന് എന്നുമാണ് വിളിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."