HOME
DETAILS
MAL
കൊവിഡ് ബാധിതര്‍ എത്തിയ ക്ലിനിക്ക് കലക്ടര്‍ പൂട്ടിച്ചു
backup
March 11 2020 | 05:03 AM
കോട്ടയം: കൊവിഡ് 19 ബാധിതര്‍ ചിതിത്സയ്ക്കെത്തിയ ക്ലിനിക് കലക്ടര്‍ പി.കെ സുധീര്‍ ബാബു നേരിട്ട്് എത്തി പൂട്ടിച്ചു. ചെങ്ങളം തിരുവാതുക്കലിലെ ക്ലിനിക്കാണ് നിര്‍ദേശം നല്‍കിയിട്ടും പാലിക്കാത്തതിനെ തുടര്‍ന്ന് പൂട്ടിച്ചത്.
ചൊവ്വാഴ്ചയാണ് ചെങ്ങളം സ്വദേശികളായ രണ്ടുപേര്‍ തിരുവാതുക്കലിലെ ക്ലിനിക്കില്‍ നിന്നാണ് പനിക്കുള്ള ചികിത്സ തേടിയത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ ക്ലിനിക്ക് അടച്ചുപൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഇന്ത്യ അടക്കം 78 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."