HOME
DETAILS

പത്തനംതിട്ടയില്‍ അഞ്ചുപേരുടെ പരിശോധനാ ഫലം നെഗറ്റിവ്

  
backup
March 11, 2020 | 9:28 AM

blood-test-negativein-pathanamtitta

പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് ബാധിതരുമായി ഇടപഴകിയവരുടെ രക്തസാംപിള്‍ പരിശോധനാ ഫലം പുറത്തുവന്നതില്‍ അഞ്ചും നെഗറ്റിവ്. ഇത് ആശ്വാസം നല്‍കുന്നതാണെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഏഴ് സാംപികളുടെ റിസല്‍ട്ടുകള്‍ കൂടി ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാര്‍ച്ച് 10ന് സാംപിള്‍ അയച്ച 12 പേരുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

രോഗലക്ഷണങ്ങളോടെ 28 ആളുകളാണ് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ രോഗബാധ സ്ഥിരീകരിച്ചത് ഏഴ് കേസുകള്‍ മാത്രമാണ്. ജില്ലയില്‍ 900 ആളുകളാണ് ഇപ്പോള്‍ വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കും. വീടുകളില്‍ കഴിയുന്നവരെക്കുറിച്ചുള്ള കൃത്യമായ വിവരം പൊലിസ് തയ്യാറാക്കിയിട്ടുണ്ട്.

കൊവിഡ് സ്ഥിരീകരിച്ച രോഗികള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 30പേര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനിടെ  കൊവിഡ് രോഗം മൂലമുളള മരണം കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.രോഗബാധക്കെതിരെ അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും ഇടപെടുന്നത്. വിദേശത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിലെ എഞ്ചിനീയറിങ് മികവിന്റെ പ്രതീകമായി കണക്കാക്കിയ ഹോങ്കി പാലം തകര്‍ന്നുവീണു; ഉദ്ഘാടനം കഴിഞ്ഞത് അടുത്തിടെ

International
  •  2 days ago
No Image

'ലേലത്തിന് പോകൂ, ഒരു കച്ചവടത്തിലും ഏർപ്പെടരുത്'; സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

ചിപ്പി തൊഴിലാളികള്‍ നല്‍കിയ സൂചന; കോവളത്ത് കടലിനടിയില്‍ കണ്ടെയ്‌നര്‍ കണ്ടെത്തി, എം.എസ്സി എല്‍സ 3 യുടേതെന്ന് സംശയം

Kerala
  •  2 days ago
No Image

ഒരു മാസത്തിനിടെ ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 282 തവണ, കൊല്ലപ്പെട്ടത് 242 ഫലസ്തീനികള്‍

International
  •  2 days ago
No Image

'എനിക്ക് ടീമിന് ഒരു ഭാരമാകാൻ താൽപ്പര്യമില്ല'; 2026 ലോകകപ്പിനെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ

Football
  •  2 days ago
No Image

എയർ അറേബ്യയിൽ വമ്പൻ റിക്രൂട്ട്മെന്റ്; നിരവധി തൊഴിലവസരങ്ങൾ, അറിയേണ്ടതെല്ലാം 

uae
  •  2 days ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

Kerala
  •  2 days ago
No Image

ഇനിമുതൽ കാത്തിരുന്ന് മുഷിയില്ല; തലബാത്ത് ഓർഡറുകൾ ഡ്രോൺ വഴി പറന്നെത്തും

uae
  •  2 days ago
No Image

ലോകത്തെ എക്കാലത്തെയും കുപ്രസിദ്ധമായ 10 കുറ്റകൃത്യങ്ങൾ; മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട അധ്യായങ്ങൾ

crime
  •  2 days ago
No Image

ദുബൈയിൽ ഈ മാസം അതിശയിപ്പിക്കുന്ന ഉൽക്കാവർഷം കാണാം; ലിയോണിഡ്‌സ് ഏറ്റവും നന്നായി കാണാൻ കഴിയുന്ന സ്ഥലങ്ങൾ ഇവ

uae
  •  2 days ago