മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയതിന് പൊലിസ് പീഡനം; അനേ്വഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയതിന്റെ പേരില്‍ യുവാവിനെയും കുടുംബത്തെയും പൊലിസുകാര്‍ കള്ളക്കേസില്‍ കുരുക്കാന്‍ ശ്രമിക്കുകയാണെന്ന പരാതിയെക്കുറിച്ച് ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് കമ്മിഷന്‍. കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ ജില്ലാ പൊലിസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മെയില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം.
പൊലിസുകാരും ബ്ലേഡ് മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പേരില്‍ ആക്രമണത്തിനിരയായെന്ന് ആരോപിച്ച് മുക്കോല ചുഴമ്പാല സ്വദേശി ബിനുവിശ്വംഭരന്‍ ഫയല്‍ ചെയ്ത പരാതിയില്‍ പരാതി വിഷയം ഓപ്പറേഷന്‍ കുഭേര മേധാവി അന്വേഷിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. അന്ന് കമ്മീഷന്‍ ഐ.ജിയായിരുന്ന എസ്. ശ്രീജിത്തിന്റെ അന്വേഷണറിപ്പോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ ഉത്തരവ്. എന്നാല്‍ ഉത്തരവ് പൊലിസ് അട്ടിമറിച്ചതായി ആരോപിച്ച് പരാതിക്കാരന്‍ വീണ്ടും കമ്മിഷനെ സമീപിച്ചു. ഐ.ജിയുടെ അന്വേഷണറിപ്പൊര്‍ട്ട് ഡി.വൈ.എസ്.പി യെ കൊണ്ട് പുനരന്വേഷിക്കുന്നു എന്നാണ് പരാതി. മാത്രവുമല്ല ക്രൈം 89616 നമ്പറായി പേരൂര്‍ക്കട പൊലിസ് തന്റെ പേരില്‍ ഒരു കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതായും പരാതിക്കാന്‍ ആരോപിച്ചു. പുതിയ ക്രൈം കേസിന്റെ പേരില്‍ പേരൂര്‍ക്കട പൊലിസ് പരാതിക്കാരനെ പീഡിപ്പിക്കുകയാണെന്ന ആരോപണമാണ് ഡി.വൈ.എസ്.പിയെ കൊണ്ട് അന്വേഷിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."