ചവറയില്‍ വീണ്ടും തെരുവുനായ ആക്രമണം; മൂന്നു പേര്‍ക്കു കടിയേറ്റു
ചവറ: പ്രദേശത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം. ഇന്നലെ മൂന്നുപേര്‍ക്ക് കടിയേറ്റു. പരുക്കേറ്റവര്‍ താലൂക്ക് ജില്ലാ ആശുപത്രികളില്‍ ചികിത്സ തേടി. ചവറ കെ. എം. എം. എല്‍ കമ്പനിയിലെ ലാപ്പാ തൊഴിലാളിയായ പന്മന ആക്കല്‍ കൃഷ്ണാഞ്ചലിയില്‍ സന്തോഷ് കുമാര്‍ (47), പന്മന കോലം പുലത്തറ പടിഞ്ഞാറ്റതില്‍ കുട്ടിപെണ്ണ് (90 ), അഞ്ചാം ക്ലാസുകാരനായ പന്മന കോലം ജയ വിലാസത്തില്‍ ആനന്ദ് വിജയ് (10) എന്നിവര്‍ക്കാണ് കടിയേറ്റത്.
ചൊവ്വാഴ്ച്ച വൈകിട്ടാണ് ആനന്ദിന് കടിയേറ്റത്. ട്യൂഷന് പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണത്തിനിരയായത്. കുട്ടിയുടെ കാലുകളിലും വലതു കൈയിലും കടിയേറ്റു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവരാണ് നായയെ ഓടിച്ചത്.
ഇന്നലെ രാവിലെ ഒന്‍പതിന് കെ. എം .എം .എല്ലിലേക്ക് പോകവേ കെ .എം .എം .എല്‍ ജങ്ഷനില്‍ വെച്ചാണ് സന്തോഷ് കുമാറിനെ തെരുവ് നായ ആക്രമിച്ചത്. ശേഷം ഇതിനു സമീപത്ത് താമസിക്കുന്ന കുട്ടിപ്പെണ്ണിനെയും ആക്രമിച്ചു.
ആഴ്ചകള്‍ക്ക് മുമ്പ് വീട്ടില്‍ ഉറങ്ങിക്കിടന്ന ഒന്നര വയസ്സുകാരനെ കടിച്ച് പരിക്കേല്‍പ്പിച്ചതും കൂട്ടമായെത്തിയ നായകളില്‍ നിന്നും രക്ഷപെടുന്നതിനായി ഓടുന്നതിനിടയില്‍ യുവതി വീണ് മരിച്ച സംഭവത്തിന്റെയും പരിഭ്രാന്തി വിട്ടൊഴിയും മുന്‍പേയാണ് പുതിയ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."